ഓസ്ട്രേലിയയിൽ എത്തിയ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രവാസി സമൂഹത്തിന്റെ ഊഷ്മള സ്വീകരണം

സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനായി സിഡ്നി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കേരള ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രവാസി സമൂഹത്തിന്റെ ഊഷ്മള സ്വീകരണം.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഓസ്ട്രേലിയൻ നാഷണൽ സെക്രട്ടറി ഷൈബു പീച്ചിയോട്, ഓസ്ട്രേലിയൻ ഐ.ഒ.സി യൂത്ത് വിംഗ് പ്രസിഡന്റ് ഗുർജിന്ദർ സിംഗ് ഗവി, ഐ.ഒ.സി കേരള ചാപ്റ്റർ നാഷണൽ വൈസ് പ്രസിഡന്റ് ആന്റണി യേശുദാസൻ, നാഷണൽ എക്സിക്യൂട്ടീവ് അംഗം ജിൻസ് മാത്യു, സംസ്ഥാന പ്രസിഡണ്ട് ബിനു,സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രശാന്ത്,ട്രഷറര്‍ സുജിന്‍, സിഡ്നിയിലെ പ്രമുഖ വ്യവസായികളായ ജാക്ക് ചെമ്മരിക്ക, ഡോ. ബാബു ഫിലിപ്പ് എന്നിവരും സാമൂഹിക-സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും സ്വീകരണത്തിൽ സന്നിഹിതരായിരുന്നു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവാസി മലയാളികളുടെ സ്നേഹോഷ്മളമായ സ്വീകരണമാണ് മന്ത്രിക്ക് ലഭിച്ചത്. കേരളത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളോടുള്ള പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം വിളിച്ചോതുന്നതായിരുന്നു വിമാനത്താവളത്തിലെ ചടങ്ങ്. നേതാക്കളും വ്യവസായ പ്രമുഖരും പ്രവാസി പ്രതിനിധികളും ചേർന്ന് മന്ത്രിയെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
ഓസ്ട്രേലിയൻ മലയാളി സമൂഹം നൽകിയ സ്നേഹനിർഭരമായ വരവേൽപ്പിന് മന്ത്രി ബിന്ദു കൃഷ്ണ നന്ദി അറിയിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ വിവിധ പരിപാടികളിലും പ്രവാസി സംഗമങ്ങളിലും മന്ത്രി പങ്കെടുക്കും.