മെൽബണിൽ തൂലിക സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷം; മധുപാൽ മുഖ്യാതിഥിയാകും

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിൽ ഒരു ദശാബ്ദം പൂർത്തിയാക്കുന്ന തൂലിക സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷങ്ങൾ 2026 നവംബർ 14 ശനിയാഴ്ച മെൽബണിലെ ലിൻബ്രൂക്ക് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ‘VERBA MANENT – WORDS REMAIN’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പ്രശസ്ത എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ വിശിഷ്ടാതിഥിയാകും.

2016-ൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്ത സാഹിത്യവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉച്ചയ്ക്ക് 2.30 മുതൽ 5 മണി വരെ മധുപാൽ നയിക്കുന്ന ‘ReelsTalk – From Page to Frame’ എന്ന ചലച്ചിത്ര-സാഹിത്യ ശിൽപ്പശാലയും ഒരുക്കിയിട്ടുണ്ട്. തിരക്കഥാരചന, കഥപറച്ചിൽ, അഭിനയം എന്നിവയെ ബന്ധിപ്പിക്കുന്ന ഈ വർക്‌ഷോപ്പിന് ശേഷം വൈകിട്ട് 5.30-ന് വാർഷികാഘോഷ സമ്മേളനം ആരംഭിക്കും.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +61 421 502 955 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button