ഓസ്ട്രേലിയയിൽ അഞ്ചിലൊന്ന് ‘ജെൻ സി’ യുവാക്കളും കടുത്ത ഒറ്റപ്പെടലിലെന്ന് പഠനം

മെൽബൺ: ഓസ്ട്രേലിയയിലെ ‘ജെൻ സി’ (Gen Z) തലമുറയിൽപ്പെട്ട അഞ്ചിൽ ഒരാൾക്ക് പ്രതിസന്ധിഘട്ടങ്ങളിൽ ആശ്രയിക്കാൻ ആരുമില്ലെന്ന് പുതിയ പഠനറിപ്പോർട്ട്. ലോക മാനസികാരോഗ്യ ദിനത്തിന് മുന്നോടിയായി രാജ്യവ്യാപകമായി നടത്തിയ സർവേയിലാണ് യുവതലമുറയിലെ വ്യക്തിബന്ധങ്ങളിലെ വിടവ് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഇതൊരു മുന്നറിയിപ്പായി കാണണമെന്ന് മെന്റൽ ഹെൽത്ത് ഓസ്ട്രേലിയ സിഇഒ കരോലിൻ നിക്കോളോസ്കി ചൂണ്ടിക്കാട്ടി. വ്യക്തിബന്ധങ്ങളുടെ അഭാവം മാനസികാരോഗ്യത്തെയും ക്ഷേമത്തെയും ഗുരുതരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

വർധിച്ചുവരുന്ന ജീവിതച്ചെലവ്, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം, പഠന-തൊഴിൽ സമ്മർദ്ദങ്ങൾ, സാമൂഹിക പ്രതീക്ഷകൾ എന്നിവ പല യുവാക്കളെയും കൂടുതൽ ഒറ്റപ്പെടലിലേക്ക് തള്ളിവിടുകയാണെന്ന് റീച്ച്ഔട്ട് ഓസ്ട്രേലിയ വ്യക്തമാക്കി. വരുന്ന ലോക മാനസികാരോഗ്യ ദിനത്തിൽ പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് സർവേ അടിവരയിടുന്നത്.

Related Articles

Back to top button