ഹൃദയാഘാതം: മലയാളി വിദ്യാർഥിനി നിര്യാതയായി
ബ്രിസ്ബേൻ മലയാളികളെ ദുഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനി നിര്യാതയായി. ക്വീൻസ്ലാൻ്റ് സർവകലാശാലയിലെ വിദ്യാർത്ഥിനി ആർച്ച കെ. അജയൻ (28) ആണ് ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെ മരണപ്പെട്ടത്.
ഇന്ത്യയിലുള്ള ആർച്ചയുടെ കുടുംബത്തെയും ദുബായിലുള്ള ഭർത്താവിനെയും വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.