അങ്കമാലി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികൾ അങ്കമാലി സ്വദേശിയും st. അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാദർ ജോൺ പുതുവാ ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്‌ ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വര്ഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രെസംഗിച്ചു. ഡറിൻ ഡേവിസിന്റെ മാവേലി വേഷമണിഞ്ഞത് അഘോഷത്തിന് മാറ്റ് കുട്ടി. വിഭവ സമൃദമായ ഓണസദ്യയും അതിനുശേഷം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. വർണ ശബളമായ തിരുവാതിരയും നടന്നു. അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button