കേരളത്തിലെ യുഡിഎഫ് സർക്കാർ: ആഘോഷമാക്കി ഐഒസിയും പ്രിയദർശിനിയും

പെർത്ത്: കേരളത്തിൽ VD സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതിന്റെ സന്തോഷത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്റർ – വെസ്റ്റേൺ ഓസ്‌ട്രേലിയയും പ്രിയദർശിനി സോഷ്യൽ & കൾച്ചറൽ ഫോറവും സംയുക്തമായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. നിരവധി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത പരിപാടി ആവേശകരമായ അന്തരീക്ഷത്തിലാണ് നടന്നത്.

കേരളത്തിന് പുതിയ ദിശാബോധവും വികസന കാഴ്ചപ്പാടും നൽകാൻ കഴിയുന്ന നേതൃത്വമാണ് VD സതീശന്റേതെന്ന് പരിപാടിയിൽ പങ്കെടുത്ത നേതാക്കളും പ്രവർത്തകരും അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്ന ഒരു ഭരണത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും, ഈ സർക്കാർ ജനക്ഷേമത്തിനും വികസനത്തിനും മുൻഗണന നൽകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

പരിപാടിയിൽ സംസാരിച്ചവർ, ജനകീയ സമീപനവും രാഷ്ട്രീയ നേതൃത്വത്തിലെ വ്യക്തതയും VD സതീശന്റെ ഏറ്റവും വലിയ ശക്തിയാണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഭാവി വികസനത്തിനും യുവജനങ്ങളുടെ പ്രതീക്ഷകൾക്കും പുതിയ ഊർജം പകരുന്ന ഭരണകാലമായിരിക്കും ഇത് എന്നും അവർ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ ഭാഗമായി മധുര വിതരണം, ആശംസാ സന്ദേശങ്ങൾ, സൗഹൃദ കൂടിക്കാഴ്ചകൾ എന്നിവയും നടന്നു. കേരളത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന പ്രതിജ്ഞയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

Related Articles

Back to top button