വിക്ടോറിയയിൽ ഓൺലൈൻ ഭാഷാപഠന പദ്ധതി; മലയാളത്തിന് വീണ്ടും അവഗണന

മെൽബൺ: വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷകൾ ഓൺലൈനായി പഠിപ്പിക്കുന്നതിന് ഭരണകക്ഷിയായ ലേബർ പാർട്ടി 43 മില്യൺ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും മലയാള ഭാഷ പൂർണ്ണമായി തഴയപ്പെട്ടു. നവംബർ 28-ന് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രീമിയർ ബെൻ കാരൾ പ്രഖ്യാപിച്ച പദ്ധതിയിൽ ഹിന്ദി, പഞ്ചാബി, ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകൾ ഉൾപ്പെട്ടപ്പോൾ മലയാളം പട്ടികയിൽ നിന്ന് പുറത്തായി.
ലേബർ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ വിക്ടോറിയൻ സ്കൂൾ ഓഫ് ലാംഗ്വേജസ് (VSL) വഴിയുള്ള ഓൺലൈൻ വി.സി.ഇ (VCE) ഭാഷാ പഠനം 2028-ഓടെ 44 ആധുനിക ഭാഷകളിലേക്ക് വ്യാപിപ്പിക്കുമെന്നും സംസ്കൃതം ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്നുമാണ് പ്രഖ്യാപനം. എന്നാൽ നിലവിൽ വി.സി.ഇ വിഷയമായി അംഗീകരിച്ചിട്ടുള്ള ഭാഷകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വി.എസ്.എൽ വഴി പത്താം ക്ലാസ് വരെ മലയാളം പഠിക്കാൻ സൗകര്യമുണ്ടെങ്കിലും, വി.സി.ഇ പട്ടികയിൽ ഇല്ലാത്തതിനാൽ പതിനൊന്നാം ക്ലാസ് മുതൽ പഠനം നിർത്തേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം ഉപരിപഠനത്തിനുള്ള ‘അറ്റാർ’ (ATAR) ബോണസ് പോയിന്റുകളും മലയാളി വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നു.
ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ മൂന്നാം സ്ഥാനത്തുള്ള മലയാളത്തോടുള്ള ഈ അവഗണനയ്ക്കെതിരെ പ്രവാസി സമൂഹത്തിൽ പ്രതിഷേധം ശക്തമാണ്. മുൻപ് ഹിന്ദി, പഞ്ചാബി ഭാഷകളുടെ വി.സി.ഇ പഠനത്തിനായി സർക്കാർ 3.5 മില്യൺ ഡോളർ അനുവദിച്ചിരുന്നു. മലയാളത്തെ വി.സി.ഇ വിഷയമാക്കണമെന്നാവശ്യപ്പെട്ട് മുൻപ് സമർപ്പിച്ച ഹർജികളിലും ഇ-പെറ്റീഷനിലും നടപടിയുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിഷയത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ മലയാളി സംഘടനകൾ രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമാവുകയാണ്.