ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ ജപമാല മാസാചരണത്തിന് തുടക്കം

ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ ‘അമ്മയോടൊപ്പം ഒരു യാത്ര ’എന്ന ആപ്തവാക്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ജപമാലയത്ഞ്ഞത്തിനു തുടക്കമായി. എല്ലാ ദിവസവും വൈകിട്ട് 6 30ന് വിവിധ ഭവനങ്ങളിൽ ജപമാലയ്ക്കും പ്രാർത്ഥനയ്ക്കു മായി പോർച്ചുഗലിലെ ഫാത്തിമയിൽ നിന്നുകൊണ്ടു വന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം കൈമാറി.

ഈ തിരുസ്വരൂപം വഹിച്ചാണ് വിവിധ ഭവനങ്ങളിലൂടെ ജപമാല യാത്ര നടത്തുക .‘ലോകസമാധാനത്തിനായി ഒരു ലക്ഷം ജപമാല ’എന്നതാണ് ഒക്ടോബർ മാസത്തിൽ ലക്ഷ്യം ഇടുന്നത് എന്ന് വികാരി ഫാ ഡോ ജോൺ പുതുവ പറഞ്ഞു .ഒരു മാസത്തെ ജപമാല യഞത്തിൽ മരിയൻ ധ്യാനം, അഖണ്ഡ ജപമാല ,കുട്ടികൾക്കായി കൊട്ടിക്കൊന്ത, മരിയൻ ക്വിസ് ,മരിയൻ ജപമാല പ്രയാണം എന്നിങ്ങനെ വിവിധ പരിപാടികൾ തയ്യാറായിട്ടുണ്ട്.

ഓരോ ദിവസവും മാതാവിന്റെ വിവിധ സ്ഥലങ്ങളിലെ പ്രത്യക്ഷ്യങ്ങളെ ആസ്പദമാക്കി ഇടവകാംഗങ്ങൾ തന്നെ പങ്കുവെക്കുന്ന സന്ദേശങ്ങളും ഉണ്ടാകും. കൈകാര്ന്മാരായ ജോർജ് സെബാസ്റ്റ്യൻ ,അരുൺ ജോസഫ് എന്നിവർ നേതൃത്വം നൽകും.

Related Articles

Back to top button