ഭിന്നശേഷിക്കാരനായ മകനുവേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ പിആർ

മെൽബൺ: മൂന്നു വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മലയാളി കുടുംബത്തിന് ഓസ്ട്രേലിയയിൽ നീതി. മകന്റെ ഭിന്നശേഷിയുടെ പേരിൽ നാടുവിടാൻ ആവശ്യപ്പെട്ട കണ്ണൂർ സ്വദേശികളായ ക്രിസ്റ്റിൻ മേരി ആന്റണി ദാസിനും ഭർത്താവ് ജിനീഷ് ജോസഫിനുമാണു സ്ഥിരതാമസത്തിനുള്ള (പിആർ) അനുമതി ലഭിച്ചത്.
“2023 ഏപ്രിലിലാണ് അയർലൻഡിൽനിന്ന് തൊഴിൽ വീസയിൽ ഓസ്ട്രേലിയയിലെത്തിയത്. ഭിന്നശേഷിക്കാരനായ മകന്റെ രോഗാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആദ്യം പിആർ നിഷേധിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസം രാത്രി പിആർ ലഭിച്ചെന്നുള്ള ഔദ്യോഗിക സന്ദേശം ലഭിച്ചു, സന്തോഷമായി.” ജിനീഷ് പറഞ്ഞു.
മകനു ഡെവലപ്മെന്റൽ ഡിസബിലിറ്റി ഉണ്ടെന്ന കാരണത്താൽ ഇമിഗ്രേഷൻ വകുപ്പ് വീസ നിരസിക്കുകയും, രാജ്യം വിടാൻ ഒരു മാസത്തെ സാവകാശം നൽകുകയും ചെയ്ത ഘട്ടത്തിൽ നിന്നാണ് ജനകീയ പിന്തുണയോടെ വിജയം നേടിയെടുത്തത്. ആറു വയസ്സുകാരന്റെ ചികിത്സയ്ക്കായി സർക്കാർ വൻ തുക ചെലവഴിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഓസ്ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ നടപടി.
നഴ്സായി ജോലി ചെയ്യുന്ന ക്രിസ്റ്റിൻ എംപ്ലോയർ സ്പോൺസർഷിപ്പ് (186 വീസ) വഴിയാണു പിആറിന് അപേക്ഷിച്ചത്. എന്നാൽ, മെഡിക്കൽ പരിശോധനയിൽ കുഞ്ഞിന്റെ ഡെവലപ്മെന്റ് ഡിലേ ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ വകുപ്പ് അപേക്ഷ നിരസിച്ചു. ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മൂന്നര വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ മന്ത്രിതലത്തിൽ നൽകിയ അപേക്ഷയും പലതവണ നിരസിക്കപ്പെട്ടു. ഒരു മാസത്തിനുള്ളിൽ നാടുകടത്തുമെന്ന് കാട്ടി അധികൃതർ നോട്ടിസ് നൽകിയതോടെ കുടുംബം മാനസികസമ്മർദത്തിലായി. നാട്ടിലേക്ക് മടങ്ങാൻ പലരും ഉപദേശിച്ചെങ്കിലും കുഞ്ഞിന് ഓസ്ട്രേലിയയിൽ ലഭിക്കുന്ന മികച്ച ചികിത്സയും പിന്തുണയും ഓർത്ത് വിട്ടുകൊടുക്കാൻ കുടുംബം തയാറായില്ല.
ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിക്കുകയും, പ്രാദേശിക എംപി, വിവിധ സംഘടനകൾ എന്നിവരുമായി ബന്ധപ്പെടുകയും ചെയ്തു. ഭാര്യ അംഗമായ ഓസ്ട്രേലിയൻ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഫെഡറേഷൻ (എഎൻഎംഎഫ്) യൂണിയനും ജോലി ചെയ്യുന്ന ബെൻഡിഗോ ഹെൽത്ത് ഹോസ്പിറ്റൽ സിഇഒയും കേസിന്റെ ഗൗരവം മനസ്സിലാക്കി നേരിട്ട് വിഷയത്തിൽ ഇടപെട്ടു.
യൂണിയൻ ഭാരവാഹികളും ജനപ്രതിനിധികളും ഇമിഗ്രേഷൻ മന്ത്രിയുമായി നടത്തിയ തുടർച്ചയായ ഇടപെടലുകൾ വഴിത്തിരിവായി. സത്യാവസ്ഥ മനസ്സിലാക്കിയ ഇമിഗ്രേഷൻ മന്ത്രി, പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് പുനഃപരിശോധിച്ച് താൽക്കാലിക വീസ അനുവദിച്ചു. കുടുംബാംഗങ്ങളുടെ മെഡിക്കൽ പരിശോധനകൾ വീണ്ടും പൂർത്തിയാക്കിയതോടെ ഔദ്യോഗികമായി പിആർ അനുവദിച്ചുള്ള ഇമെയിൽ സന്ദേശം ലഭിച്ചു.
ഇവരുടെ ഓൺലൈൻ നിവേദനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഒപ്പുവച്ചത്. ബെൻഡിഗോ ഹെൽത്ത് ആശുപത്രിയിൽ എമർജൻസി വിഭാഗം നഴ്സാണ് ക്രിസ്റ്റിൻ. ഷെഫാണ് ജിനീഷ്. ഓസ്ട്രേലിയൻ ഇമിഗ്രേഷൻ ചരിത്രത്തിൽ അപൂർവമായി ലഭിക്കുന്ന ഒന്നാണ് മിനിസ്റ്റീരിയൽ ഇന്റർവെൻഷനിലൂടെയുള്ള പിആർ ക്ലിയറൻസ്.
കുഞ്ഞിന്റെ തുടർ ചികിത്സകൾക്കും തെറപ്പികൾക്കും ആവശ്യമായ നാഷനൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീം (എൻഡിഐഎസ്) സപ്പോർട്ട് ഇനി പൂർണമായി ലഭ്യമാകും. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന യൂണിയൻ ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും മലയാളി-ഇന്ത്യൻ അസോസിയേഷനുകൾക്കും പ്രാർഥിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ് ഈ മലയാളി കുടുംബം.