സിഡ്നിയിൽ ആവേശക്കടൽ തീർത്ത് സിത്താര കൃഷ്ണകുമാറും സംഘവും; സംഗീതനിശ വൻ വിജയം

സിഡ്നി: ഗായിക സിത്താര കൃഷ്ണകുമാറും സംഘവും അവതരിപ്പിച്ച ലൈവ് സംഗീത പരിപാടി സിഡ്നിയിലെ മലയാളികൾക്ക് മറക്കാനാവാത്ത ഒരു കലാരാവ് സമ്മാനിച്ചു. കൈരളി ഫെഡറേഷൻ ഓഫ് സിഡ്നി ഇൻക് (Kairali Federation of Sydney Inc.) ബോമാൻ ഹാളിൽ ഒരുക്കിയ ഈ സംഗീത നിശയിൽ നാനൂറിലധികം ആളുകളാണ് പങ്കെടുത്തത്. നേരത്തെ സിഡ്നിയിൽ വലിയ വിജയമായ റിമി ടോമി ഷോയ്ക്ക് ശേഷം പ്രവാസി മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത മറ്റൊരു മികച്ച സ്റ്റേജ് ഷോയായി ഈ പരിപാടി മാറി.
മൂന്നര മണിക്കൂർ നീണ്ട പരിപാടിയിൽ തുടക്കം മുതൽ അവസാനം വരെ ഒരേ ആവേശത്തോടെ കാണികളെ പിടിച്ചിരുത്താൻ സിത്താരയ്ക്കും സംഘത്തിനും കഴിഞ്ഞു. ഒരു കലാകാരനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായ ഈ കാര്യം സിത്താര തന്റെ അനുഭവസമ്പത്തുകൊണ്ട് മനോഹരമായി മറികടന്നു. കാണികളുടെ ഇഷ്ടം അറിഞ്ഞ് താളമേളമുള്ള അടിച്ചുപൊളി പാട്ടുകളും മനോഹരമായ മെലഡികളും സെമി ക്ലാസിക്കൽ ഗാനങ്ങളും നാടൻ പാട്ടുകളും കോർത്തിണക്കിയാണ് സിത്താര വേദിയിലെത്തിയത്.
സഹഗായകനായ അരവിന്ദ് നായരുടെ പ്രകടനമായിരുന്നു പരിപാടിയിലെ മറ്റൊരു വലിയ ആകർഷണം. വേദിക്ക് പുറത്ത് വളരെ ശാന്തനായി കാണപ്പെട്ട അദ്ദേഹം, വേദിയിൽ അടിച്ചുപൊളി പാട്ടുകളിലൂടെ കാണികളെ ആവേശത്തിലാഴ്ത്തി. കീബോർഡ്, ഡ്രംസ്, ഗിറ്റാർ എന്നിവ വായിച്ച സിത്താരയുടെ ബാൻഡ് അംഗങ്ങളുടെ പ്രകടനവും പാട്ടുകാർക്കൊപ്പം തന്നെ വലിയ കയ്യടി നേടി.
സംഗീതത്തിനൊപ്പം ഹാസ്യതാരം മഹേഷ് കുഞ്ഞുമോന്റെ പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി. തുടക്കത്തിൽ അരമണിക്കൂർ നേരം തന്റെ തമാശകളിലൂടെ സദസ്സിനെ കുടുകുടെ ചിരിപ്പിച്ച മഹേഷ്, സ്ക്രീനിൽ തെളിഞ്ഞ തെന്നിന്ത്യൻ സിനിമാ താരങ്ങളുടെ ദൃശ്യങ്ങൾക്ക് സ്പോട്ട് ഡബ്ബിംഗിലൂടെ ശബ്ദം നൽകി കാണികളെ അമ്പരപ്പിച്ചു.പ്രവാസമണ്ണിലാണെങ്കിലും സ്വന്തം നാട്ടിലെത്തി പ്രിയപ്പെട്ട കലാകാരന്മാരെ നേരിൽ കണ്ടതുപോലൊരു അനുഭവത്തോടെയാണ് കാണികൾ ഹാളിൽ നിന്നും മടങ്ങിയത്.