ശ്രദ്ധേയമായി ‘എഐ ആൻഡ് ഹെൽത്ത്കെയർ’ സെമിനാർ

മെൽബൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ആരോഗ്യ മേഖലയിലെ സാധ്യതകളും ദൂഷ്യവശങ്ങളും ചർച്ച ചെയ്യുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച ‘എഐ ആൻഡ് ഹെൽത്ത്കെയർ’ സെമിനാർ ശ്രദ്ധേയമായി. വിപഞ്ചിക ഗ്രന്ഥശാലയും മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയയും (എംഡിവി) സംയുക്തമായാണ് മെൽബണിലെ സ്പ്രിങ്വേൽ റിസർവ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചത്.
ഐടി സൈബർ സെക്യൂരിറ്റി വിദഗ്ധൻ ജയ് ചന്ദ്രശേഖർ, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ ഡൊമെയ്ൻ ഐടി സ്പെഷ്യലിസ്റ്റ് സതീഷ് കണ്ണൻ, പ്രമുഖ സൈക്യാട്രിസ്റ്റുകളായ ഡോ. മനോജ്, ഡോ. നവീൻ തോമസ് എന്നിവരടങ്ങുന്ന വിദഗ്ധ പാനലാണ് സെമിനാറിന് നേതൃത്വം നൽകിയത്. വിപഞ്ചിക ഗ്രന്ഥശാല പ്രതിനിധി സഞ്ജയ് പരമേശ്വരൻ മോഡറേറ്ററായി പ്രവർത്തിച്ചു.
വിഷയാവതരണങ്ങൾക്ക് പുറമെ സദസ്യരുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകുകയും വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തതോടെ സെമിനാർ ഏറെ സജീവമായി. വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.