കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലിന് പുതിയ നേതൃത്വം

ടൗൺസ്വിൽ: മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും പ്രതീകമായ കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലിന് (KAT) 2026–2027 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.
മനു കാനാട്ട് പ്രസിഡന്റായും ബേസിൽ ജേക്കബ് സെക്രട്ടറിയായും എൽദോസ് ഐപ്പ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: തോമസ് തോമസ് (വൈസ് പ്രസിഡന്റ്), അരുൺ വിജയൻ (ജോയിന്റ് സെക്രട്ടറി & പ്രോഗ്രാം കോർഡിനേറ്റർ), അരുൺരാജ് എ.ആർ. (ഐ.ടി / മീഡിയ), ആൽവിൻ സിജു (സ്പോൺസർഷിപ്പ് കോർഡിനേറ്റർ), അശ്വതി അഭയൻ, അനഘ ജിൻസ് (പ്രോഗ്രാം കോർഡിനേറ്റർമാർ), അനൂജ തോമസ്, ആൻ മരിയ ജോഷി (സ്റ്റുഡന്റ് റെപ്രസന്റേറ്റീവ്സ്).
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും സൗഹൃദവും പുതുതലമുറയിലേക്ക് പകർന്നുനൽകി, ഓരോ മലയാളിയെയും ഒരുമയുടെ സ്നേഹച്ചരടിൽ കോർത്തിണക്കുകയാണ് KAT ലക്ഷ്യമിടുന്നത്. അനുഭവസമ്പത്തും യുവതലമുറയുടെ ഊർജവും ഒത്തുചേർന്ന പുതിയ കമ്മിറ്റി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും പുതുമയും പകരുമെന്ന് പ്രതീക്ഷിക്കുന്നു.
“കരുത്തോടെ, കരുതലോടെ, കെട്ടുറപ്പോടെ മുന്നോട്ട്” എന്ന ആപ്തവാക്യം ഹൃദയത്തിൽ ചേർത്തുപിടിച്ച്, ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പുതിയ അധ്യായത്തിലേക്ക് KAT മുന്നേറുകയാണ്.