പാണക്കാട് സാദിഖലി തങ്ങൾ സിഡ്നിയിലെ ഇന്ത്യൻ കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

സിഡ്നി: സിഡ്നി കെ.എം.സി.സി.യുടെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി.

കോൺസുലേറ്റ് ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഓസ്‌ട്രേലിയയിലെ പ്രവാസി ഭാരതീയരുടെ ക്ഷേമം, പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ, ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് ഇരുവരും വിശദമായി ചർച്ച ചെയ്തു. പ്രവാസികളുടെ ഉന്നമനവും സമൂഹ വികസനവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളും യോഗത്തിൽ ചർച്ചയായി.

കൂടിക്കാഴ്ചയിൽ കെ.എം.സി.സി. ന്യൂ സൗത്ത് വെയിൽസ് പ്രസിഡന്റ് ഫൈസൽ, യു.എ.ഇ. കെ.എം.സി.സി. സെക്രട്ടറി അൻവർ നഹ, നെക്സ ഹോംസ് ഡയറക്ടർ ജാക്ക് ചെമ്പരക്ക, ഇന്ത്യാ-ഓസ്ട്രേലിയ വ്യാപാര ബന്ധങ്ങളുടെ പ്രതിനിധി ഇർഫാൻ മാലിക്, അനസ് ഉമർ, റഹൂഫ് എ.കെ., അനസ്, ശിഹാസ്, അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button