സിഡ്നി പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (STIOC Sydney) സംഘടിപ്പിച്ച പ്രഥമ എക്യുമെനിക്കൽ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 31 നു ആവേശകരമായ മത്സരങ്ങളോടും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തോടും കൂടി നടന്നു. രാവിലെ 8.30ന് ആരംഭിച്ച ടൂർണമെന്റ് വൈകുന്നേരം 3.30ന് സമാപിച്ചു

സിഡ്നിയിലെ വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് യുവാക്കളെയും മാതാപിതാക്കളെയും ഒരേ വേദിയിൽ ഒരുമിപ്പിച്ച സൗഹൃദ സംഗമമായി മാറി. കായിക മികവും ടീം സ്പിരിറ്റും പരസ്പര ബഹുമാനവും കായികമനോഭാവവും പ്രകടമാക്കിയ മത്സരങ്ങൾ കാണികൾക്കും ആവേശമായി

ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ സഭകളിലെയും ടീമുകൾക്കും കളിക്കാർക്കും സംഘാടക സമിതിയും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ടൂർണമെന്റിലെ ചാമ്പ്യന്മാരായ സെന്റ് അൽഫോൻസ സീറോ മലബാർ കത്തോലിക്കാ ചർച്ച്, ബ്ലാക്ക്ടൗൺ, ക്രൈസ്റ്റ് ദ കിംഗ് സീറോ മലബാർ മിഷൻ, ഹോൾസ്വർത്തി ടീമുകൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും ലഭിച്ചു. വരും വർഷങ്ങളിലും ഇത്തരം കൂട്ടായ്മകൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ പരിപാടി പ്രചോദനമാകുമെന്ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button