സിറോ മലബാർ സ്പ്രിങ്ഫീൽഡ് ചർച്ചിൽ ഈസ്റ്റർ ആഘോഷം

ബ്രിസ്ബെൻ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. സെന്റ് ജോസഫ് സിറോ മലബാർ സ്പ്രിങ്ഫീൽഡ് ചർച്ചിൽ വിശുദ്ധ കർമ്മങ്ങൾക്ക് വികാരി ഫാ. ആന്റോ ചിരിയൻകണ്ടത്തിന്റെ കാർമികത്തിൽ ഉയർപ്പിന്റെ വിശുദ്ധ ബലി അർപ്പിച്ചു.

50 ദിവസത്തെ വലിയ നോമ്പ് നോറ്റ് വിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകി. ബൈബിൾ സന്ദേശവും പ്രാർഥനയോടും കൂടി ക്രിസ്തുദേവന്റെ ഉയിർപ്പ്, അതിനുശേഷം ക്രിസ്തു ദേവന്റെ രൂപവുമായി പ്രദക്ഷിണം. വിശുദ്ധ ബലിക്ക് ശേഷം വൈദികൻ ദേവാലയ കവാടത്തിൽ വിശ്വാസികൾക്ക് ഈസ്റ്റർ സന്ദേശം നൽകി.

പുനരുജ്ജീവിത കർത്താവിന്റെ പ്രഭയെ പ്രതിനിധീകരിക്കുന്ന പ്രകാശാഘോഷത്തോടെ വിശുദ്ധ ദിവ്യബലി നടത്തി.

അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കുള്ള യാത്രയെന്ന ആമുഖം വലിയ ആത്മീയതയോടെയാണ് വിശ്വാസികള്‍ അനുഭവിക്കുന്നത്. വെളിച്ച കാഴ്‌ച, തിരുവചന പാരായണങ്ങള്‍, ജലാശീര്‍വാദം, ബാപ്തിസത്തിന്‍റെ പുതുക്കല്‍, വിശുദ്ധ കുര്‍ബാന എന്നിവ ഈസ്റ്റര്‍ വിജിലിന്റെ പ്രധാന ഘടകങ്ങളാണ്.

Related Articles

Back to top button