പ്രഥമ ഓസ്‌ട്രേലിയൻ വടംവലി ചാമ്പ്യൻഷിപ്പിന് ഗോൾഡ് കോസ്റ്റിൽ ആവേശത്തുടക്കം

ഗോൾഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ മലയാളി കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രഥമ ഓസ്‌ട്രേലിയൻ വടംവലി ചാമ്പ്യൻഷിപ്പ് ഇന്ന് അരങ്ങേറുന്നു. ഓസ്‌ട്രേലിയൻ വടംവലി അസോസിയേഷനും (AVA) ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷനും സംയുക്തമായാണ് ഈ കായിക മാമാങ്കത്തിന് വേദിയൊരുക്കുന്നത്. കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന പോരാട്ടത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി 28-ഓളം ടീമുകളാണ് പങ്കെടുക്കുന്നത്.

ക്വീൻസ്‌ലാന്റിലെ ആഷ്മോറിലുള്ള അക്വിനാസ് കോളേജ് മൈതാനത്താണ് മത്സരങ്ങൾ നടക്കുന്നത്. ഓസ്‌ട്രേലിയയിലെ വടംവലി മത്സര ചരിത്രത്തിലെ ഏറ്റവും വലിയ ടൂർണമെന്റ് എന്ന ഖ്യാതിയോടെയാണ് ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കായികതാരങ്ങളുടെ കൂട്ടായ്മ ഉറപ്പുവരുത്തുന്നതിനും വടംവലിക്ക് കൂടുതൽ പ്രചാരണം നൽകുന്നതിനും ഈ വേദി ലക്ഷ്യമിടുന്നു.

ഐഡിയൽ ലോൺസ് (iDEAL LOANZ) മുഖ്യ സ്പോൺസർമാരായ ഈ മത്സരത്തിൽ വിജയിക്കുന്നവർക്കായി വൻതുകയുടെ സമ്മാനങ്ങളും ട്രോഫികളുമാണ് ഒരുക്കിയിരിക്കുന്നത്. ടൂർണമെന്റ് കാണുന്നതിനായി വലിയൊരു ജനവിഭാഗം ഗോൾഡ് കോസ്റ്റിലേക്ക് എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. മത്സരത്തിന്റെ തത്സമയ വിവരങ്ങൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.vadamvali.org.au) ഫേസ്ബുക്ക് പേജിലും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button