കുടിയേറ്റം കുറയ്ക്കാൻ ഓസ്ട്രേലിയ; വിദ്യാർഥികൾക്ക് ഇനി കുടുംബത്തെ കൂടെക്കൂട്ടാനാവില്ല

കാൻബറ∙ വിദേശ വിദ്യാർഥികൾക്ക് കുടുംബത്തെ കൂടെക്കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്താനും താൽക്കാലിക വീസ മാറ്റങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും ഓസ്‌ട്രേലിയ ഒരുങ്ങുന്നു. ആഭ്യന്തരമന്ത്രി ടോണി ബർക്കാണ് കുടിയേറ്റ നയമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
വർധിച്ചുവരുന്ന കുടിയേറ്റ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2028-ഓടെ വാർഷിക അറ്റ കുടിയേറ്റക്കാരുടെ എണ്ണം നിലവിലുള്ള മൂന്ന് ലക്ഷത്തിൽ നിന്ന് 2.25 ലക്ഷമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള നിയമപ്രകാരം ഓസ്‌ട്രേലിയയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കാളികളെയും 18 വയസ്സിൽ താഴെയുള്ള മക്കളെയും കൂടെക്കൊണ്ടുവരാനും പങ്കാളികൾക്ക് തൊഴിൽ ചെയ്യാനും അനുമതിയുണ്ടായിരുന്നു.
രാജ്യത്ത് വീടുകളുടെ ലഭ്യതക്കുറവും അടിസ്ഥാനസൗകര്യങ്ങളിലെ സമ്മർദവും വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ കടുത്ത തീരുമാനം. കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. 2025 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിലെത്തിയ കുടിയേറ്റക്കാരിൽ പകുതിയിലധികവും വിദേശ വിദ്യാർഥികളാണ്.