വിസ്മയം തീർത്ത് കരിംങ്കുന്നം സംഗമം

ബ്രിസ്ബേൻ: സെപ്റ്റംബർ 19 ന് അക്കേഷ്യ റിഡ്ജിലെ YMCA ഹാളിൽ നടന്ന കരിംങ്കുന്നം സംഗമം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പഴയകാല ഓർമകളുടെയും മനോഹരമായ സംഗമമായി മാറി. വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സംഗമം അതിമനോഹരമായി സമാപിച്ചു.നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾ ചേർന്ന് നിലവിളക്ക് തെളിച്ചു കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു.
ചീഫ് കോഓർഡിനേറ്റർ റോണി പച്ചിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ കോഓർഡിനേറ്റർമാരായ ബിനു ആലപ്പാട്ട്, അലോഷ്യസ് ചെറുകര, റോബിൻ കുഴിപറമ്പിൽ എന്നിവർ സംസാരിച്ചു. കരിംങ്കുന്നംകാർ തമ്മിലുള്ള സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകുന്നതിന് ഇത്തരം സംഗമങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോണി പച്ചിക്കര അഭിപ്രായപ്പെട്ടു.
പാട്ടും നൃത്തവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളോടെ സുന്ദരമായ ഒരു സായാഹ്നം അരങ്ങേറി. കരിങ്കുന്നവുമായി ബന്ധപ്പെട്ട പഴയകാല ഓർമ്മകളും അനുഭവങ്ങളും നിരവധി പേർ പങ്കുവെച്ചത് സംഗമത്തിന് കൂടുതൽ മിഴിവേകി. കഥാകാരിയും പുരസ്കാര ജേതാവുമായ സോളി മേരി തോമസിനെ റോണി പച്ചിക്കരയും രക്ഷാധികാരി സ്റ്റെബി ചെറിയാക്കലും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
സംഗമത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡിസ്മി ജോൺ ചുക്കുംകല്ലേൽ, ബിനീഷ് ചേല മുട്ടിൽ, ജെഫി ആനക്കലാമല, ജിനി ജോൺ മാവേലി പുത്തൻപുരയിൽ എന്നിവരാണ് പുതിയ ഭാരവാഹികൾ. പഴയ സൗഹൃദങ്ങൾ പുതുക്കിയും പുതിയ ബന്ധങ്ങൾ സ്ഥാപിച്ചും കരിങ്കുന്നത്തിന്റെ പൈതൃകവും ഓർമ്മകളും പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദിയായി മാറിയ കരിങ്കുന്നം സംഗമം പങ്കെടുത്ത എല്ലാവരുടെയും മനസ്സിൽ മായാത്ത ഓർമ്മയായി.