എഐയും ആരോഗ്യരംഗവും: വിപഞ്ചിക ഗ്രന്ഥശാല ബോധവൽക്കരണ സെമിനാർ 24 ന്

മെൽബൺ: ആരോഗ്യ സംരക്ഷണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉണ്ടാക്കുന്ന മാറ്റങ്ങളും സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി വിപഞ്ചിക ഗ്രന്ഥശാല മെൽബൺ ഇങ്കിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ‘എഐ ആൻഡ് ഹെൽത്ത്കെയർ: ഓപ്പർച്യുണിറ്റീസ്, റിസ്ക്സ്, ദ റോഡ് എഹെഡ്’ എന്ന വിഷയത്തിൽ ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ സ്പ്രിംഗ്വേൽ റിസർവ് ഹാളിലാണ് (വിക്ടോറിയ) പരിപാടി.
മെഡിക്കൽ ഡയഗ്നോസിസ്, രോഗീപരിചരണം, വിവരങ്ങളുടെ സ്വകാര്യത, എഐ ചാറ്റ്ബോട്ടുകൾ, ആരോഗ്യ പ്രവർത്തകരുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. സൈബർ സെക്യൂരിറ്റി അഡ്വൈസർ ജയ് ചന്ദ്രശേഖർ, ഐടി സ്പെഷ്യലിസ്റ്റ് സതീഷ് കണ്ണൻ, സൈക്യാട്രിസ്റ്റുകളായ ഡോ. മനോജ് കുമാർ, ഡോ. നവീൻ തോമസ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ പാനലാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
ഓസ്ട്രേലിയൻ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഇൻകോർപ്പറേറ്റഡ്, ഗുഡ് തിങ്സ് ഓസ്ട്രേലിയ എന്നിവരാണ് കമ്മ്യൂണിറ്റി പാർട്ണർമാർ. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: സഞ്ജയ് പരമേശ്വരൻ: 0433 147 235, ഗിരീഷ് അവനൂർ: 0490 022 557.



