സിഡ്നിയിൽ ‘ഓണാരവം 2026’ ആഘോഷിച്ചു

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, സിഡ്നിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഓണരവം 2026” മലയാളി സമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ വർണാഭമായി ആഘോഷിച്ചു. വിവിധ പ്രായക്കാരായ നൂറുകണക്കിന് വിശ്വാസികളും കുടുംബങ്ങളും പങ്കെടുത്ത പരിപാടി ഓണത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു.

പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ചർച്ച് വികാരിയായ ഫാ. എബി മാത്യു തരകൻ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. ഓണം സ്നേഹത്തിന്റെയും പങ്കിടലിന്റെയും കൂട്ടായ്മയുടെയും ആഘോഷമാണെന്നും പ്രവാസ ജീവിതത്തിലും ഈ മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

‌തുടർന്നു നടന്ന വിപുലമായ ഓണസദ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. പരമ്പരാഗത കേരളീയ വിഭവങ്ങളാൽ സമൃദ്ധമായ സദ്യയിൽ നിരവധി കുടുംബങ്ങൾ ഒരുമിച്ച് പങ്കെടുത്തത് നാട്ടിലെ ഓണാഘോഷങ്ങളുടെ അനുഭവം സിഡ്നിയിൽ പുനഃസൃഷ്ടിച്ചു. സദ്യയുടെ രുചിയും ഒരുക്കങ്ങളും പങ്കെടുത്തവരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

ഉച്ചയ്ക്കുശേഷം നടന്ന സാംസ്കാരിക പരിപാടികളിൽ തിരുവാതിര, നൃത്തങ്ങൾ, ഗാനങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, കോമഡി സ്കിറ്റുകൾ എന്നിവ അരങ്ങേറി.

പ്രവാസി മലയാളി ജീവിതത്തിന്റെ രസകരമായ മുഹൂർത്തങ്ങൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് സദസ്സിൽ ചിരിയുണർത്തിയപ്പോൾ, വനിതകൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര കൈയടികൾ ഏറ്റുവാങ്ങി.‌ വൈകുന്നേരം നടന്ന വടംവലി മത്സരവും മറ്റ് ഓണക്കളികളും ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു.

Related Articles

Back to top button