നോമ്പുകാല ചിന്തകളുമായി ആന്മരിയയുടെ ‘ക്രൂശിതാ മാപ്പ്’ ശ്രദ്ധേയമാകുന്നു
ബ്രിസ്ബെൻ: വലിയ നോമ്പിന്റെ പുണ്യനാളുകളിൽ വിശ്വാസികളുടെ ഹൃദയം തൊടുന്ന പ്രായശ്ചിത്ത ഗാനവുമായി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ പത്തു വയസുകാരി ആന്മരിയ ബിജോ. ഈശോയുടെ ക്രൂശിതരൂപത്തിന് മുന്നിൽ ഒരു കുരുന്നു മനസിൽ വിരിഞ്ഞ പ്രാർത്ഥന പോലെ പുറത്തിറങ്ങിയ “ക്രൂശിതാ മാപ്പ്” എന്ന പീഡാനുഭവ ഗാനം ഇതിനോടകം തന്നെ സംഗീത പ്രേമികളുടെയും വിശ്വാസികളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ലോകത്തിന്റെ പാപങ്ങൾക്കായി കുരിശിൽ മരിച്ച യേശുവിന്റെ വേദനകൾ പങ്കുവെക്കുന്ന ഈ ഗാനം നമ്മൾ ഓരോരുത്തർക്കും വേണ്ടി ഈശോയോട് മാപ്പ് ചോദിക്കുന്ന ഹൃദയസ്പർശിയായ വരികളാലാണ് സമ്പന്നം. നോമ്പുകാലത്തെ പരിത്യാഗ ചിന്തകളിലൂടെ കടന്നുപോകുന്ന വിശ്വാസികൾക്ക് ആത്മീയമായ ഒരു അനുഭവം കൂടിയാവുകയാണ് ആന്മരിയയുടെ ആലാപനം.
പ്രശസ്ത രചയിതാവ് ഫാ. പ്രേമാനന്ദ് OIC ആണ് ഏറെ വ്യത്യസ്തമായ ഈ വരികൾ കുറിച്ചിരിക്കുന്നത്. സംഗീത ലോകത്ത് സുപരിചിതനായ സാജൻ തോമസ് ഈ ഗാനത്തിന് ഈണം പകർന്നു. ആന്മരിയ ബിജോയുടെ ശബ്ദമാധുര്യവും ആലാപന ശൈലിയും ഗാനത്തിന് വലിയ സ്വീകാര്യതയാണ് നൽകുന്നത്.
ഈ മനോഹരമായ സംഗീത സംരംഭത്തിന് പിന്നിൽ ജേക്കബ് ചാക്കോ, അർച്ചന തോപ്പിൽ, ഷൈജൻ തോമസ്, ജോബി കൊരട്ടി എന്നിവരുടെ വലിയ പിന്തുണയും പ്രോത്സാഹനവുമുണ്ട്. പ്രവാസ ലോകത്ത് വളരുമ്പോഴും തങ്ങളുടെ വിശ്വാസവും കലയും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന കുഞ്ഞു പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
നമ്മുടെ പാപക്കറകൾ കഴുകിക്കളയാൻ ക്രൂശിതനോട് അപേക്ഷിക്കുന്ന ഈ കുഞ്ഞു ഗായികയുടെ ഗാനം സോഷ്യൽ മീഡിയയിലും വിശ്വാസികൾക്കിടയിലും തരംഗമായി മാറുകയാണ്.