‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ റീ-റിലീസ് സെപ്റ്റംബറിൽ

ലോസ് ഏഞ്ചൽസ്: മെൽ ഗിബ്സൺ സംവിധാനം ചെയ്ത വിഖ്യാത ചിത്രം ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. ലയൺസ്ഗേറ്റും ഫാഥം എന്റർടൈൻമെന്റും സംയുക്തമായാണ് ചിത്രത്തിന്റെ പുനപ്രകാശനം പ്രഖ്യാപിച്ചത്. 4K ദൃശ്യഭംഗിയിലും അത്യാധുനിക ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തിലുമായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
2026 സെപ്റ്റംബർ 10 മുതൽ 17 വരെയാണ് ചിത്രം പ്രദർശിപ്പിക്കുക. ടിക്കറ്റ് ബുക്കിംഗ് ജൂലൈ 24 ന് ആരംഭിക്കും. 2004 ൽ റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ച ചിത്രം ഏറ്റവും ഉയർന്ന അഞ്ച് ദിവസത്തെ ഓപ്പണിംഗ് കളക്ഷൻ ഉൾപ്പെടെ നിരവധി റെക്കോർഡുകൾ അന്ന് സ്വന്തമാക്കിയിരുന്നു. ജിം കാവിസെല്ലിന്റെ മികച്ച പ്രകടനവും മൂന്ന് ഓസ്കാർ നാമനിർദേശങ്ങളും ചിത്രത്തെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രിയപ്പെട്ടതാക്കി മാറ്റി.
ചിത്രത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പുള്ള രണ്ടാം ഭാഗം ‘ദി റസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’- ന്റെ ചിത്രീകരണം മെൽ ഗിബ്സൺ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് റീ-റിലീസ് വാർത്ത പുറത്തുവരുന്നത്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന രണ്ടാം ഭാഗത്തിന്റെ ആദ്യ ഭാഗം 2027 മേയ് ആറിന് സ്വർഗാരോഹണ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. റീ-റിലീസിനോടൊപ്പം ‘ദി റസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’-ന്റെ അണിയറക്കാഴ്ചകളും പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.