തിരുവനന്തപുരം സ്വദേശിനി സിഡ്നിയിൽ അന്തരിച്ചു

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഡെയ്സി എബ്രഹാം (46) അന്തരിച്ചു. കാൻബറ പെന്തക്കോസ്തൽ ചർച്ചിലെ അംഗമായിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശിനിയും പട്ടം ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവുമായിരുന്ന ഡെയ്സി ഏബ്രഹാം കുറച്ചുകാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.
ACT ഹെൽത്തിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ജൂൺ 5ന് വ്യാഴാഴ്ച രാവിലെ 11ന്, സിഡ്നിയിലുള്ള മക്കാർതർ മെമ്മോറിയൽ പാർക്കിൽ വെച്ച് സിഡ്നി പെന്തക്കോസ്തൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കും.
ഭർത്താവ്: രാഹുൽ ജോർജ്, മകൻ: ജോയൽ മിഖായേൽ ജോർജ്, കുടുംബാംഗങ്ങൾ: കോശി എബ്രഹാം (പിതാവ്), ഗ്രേസി എബ്രഹാം (മാതാവ്), നാൻസി എബ്രഹാം, ലിജു ജോൺ, ബെൻസി തോമസ് എബ്രഹാം, സെറിൻ എൽസ തോമസ് (സഹോദരങ്ങൾ), ജാനിസ് ലിജു ജോൺ, അബീഗയിൽ (Neices).



