സേവനം ഓസ്‌ട്രേലിയ പെർത്ത്‌ വിഷു ആഘോഷം സംഘടിപ്പിച്ചു

പെർത്ത്‌: ഏപ്രിൽ 19 ന് രാവിലെ 9 മണിക്ക് ഗുരുപൂജയോടുകൂടി ആരംഭിച്ച വിഷു ആഘോഷപരിപാടികൾ, വിഷുക്കണിക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കും വിഷുകൈനീട്ടവും നാട്ടിൽനി‌ന്നെത്തിയ അച്ചനമ്മമാർക്കു വിഷുക്കോടിയും സമ്മാനിച്ചു.

ദീപിക പ്രവീണിന്റെ വിഷു ആശംസയോടുകൂടി ആരംഭിച്ച കലാപരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകൾ, ഗാനാലാപനങ്ങൾ എന്നിവ അവതരിപ്പിച്ചു.

സേവനം പ്രസിഡന്റ് സുമോദ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനച്ചടങ്ങിൽ ബാൻഡി വനിതാ ജയിൽ ക്ലിനിക്കൽ നഴ്‌സ് മാനേജർ ജീൻ ആപ്പ്ലിൻ മുഖ്യ അതിഥിയായി, അർമാഡേൽ നഗരത്തിന്റെ കൗൺസിലർ ഷാനവാസ്സ് പീറ്റർ മുഖ്യ പ്രഭാഷണനവും, ഹിന്ദു കൗൺസിൽ ഓഫ് ഡബ്ല്യുഎ ജോയിന്റ് സെക്രട്ടറി ബിജു കുമാർ പ്രഭാകരൻ, സിറ്റി ഓഫ് സ്വാൻ കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫിസർ ജോസ് സിസിലിയാമ്മ തുടങ്ങിയവർ വിഷു ആശംസ അറിയിച്ചു.

സ്വാഗതാശംസ നിർവഹിച്ച സേവനം സെക്രട്ടറി പ്രവീൺ സുധാകരൻ മുതൽ കൃതജ്ഞത പറഞ്ഞ കൃഷ്ണ ദിനേശ്, സ്റ്റേജ് നിയന്ത്രണം നടത്തിയ ആങ്കർ കൃഷ്ണ അനീഷ്, മികവുറ്റ സൗണ്ട് സിസ്റ്റവും അതിന്റെ മികവാർന്ന നിയന്ത്രണവും നിർവഹിച്ച അഭിരാം, ശരത്, ഗംഗ അഖിലിന്റെ നേതൃത്വത്തിൽ ആസ്വാദ്യകരമായവിഷു സദ്യ ഒരുക്കിയ സേവനം വനിതാവേദി പ്രവർത്തകർ, രാജീവ് വയലക്കര ഡിസൈൻ ചെയ്ത മനോഹരമായ സ്റ്റേജ് അലങ്കാരങ്ങൾ, മനോഹരങ്ങളായ ഫൊട്ടോഗ്രാഫി, വിഡിയോഗ്രാഫി എന്നിവ കൊണ്ട് പരിപാടി പെർത്ത്‌ മലയാളികൾക്കിടയിൽ ശ്രദ്ധേയമായി.

Related Articles

Back to top button