വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ്: വമ്പൻ പരിഷ്കാരങ്ങളുമായി ന്യൂസീലൻഡ്

ഓക്ക്​ലൻഡ്: വിദേശ നഴ്സിങ് റിക്രൂട്ട്മെന്‍റ് രീതിയിൽ വമ്പൻ പരിഷ്കാരങ്ങളുമായി ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ. ഇത് മലയാളികളുൾപ്പെടെ ന്യൂസീലൻഡിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ നഴ്സുമാർക്കും ബാധകമാണ്.

കഴിഞ്ഞ വർഷം ഡിസംബർ നാല് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ ഇതുവരെ നിലനിന്നിരുന്ന കോംപീറ്റൻസ് അസ്സെസ്സ്മെന്‍റ് പ്രോഗ്രാമിന് (CAP) പകരമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.

നഴ്സിങ് കൗൺസിൽ നിർദേശിച്ചിട്ടുള്ള ,വിദ്യാഭ്യാസം , ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യം , തൊഴിൽ പരിചയം എന്നിവ നേടിക്കഴിഞ്ഞാൽ തക്കതായ രേഖകളുമായി നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ആരംഭിക്കാം.

അതിനു ശേഷം പുതുതായി നിലവിൽ വന്നിരിക്കുന്ന രണ്ടു പരീക്ഷകളാണ് ഉദ്യോഗാർഥികൾ പാസാകേണ്ടത്, ആദ്യത്തെ തിയറി പരീക്ഷ ഓൺലൈനായി ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ അക്രെഡിറ്റഡായിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ നിന്നും നാട്ടിലോ , ന്യൂസിലൻഡിലോ എഴുതാവുന്നതാണ്.

മൂന്നു മണിക്കൂർ നീളുന്ന ഓസ്ക്കി (Objective Structured Clinical Examination / OSCE) എന്നറിയപ്പെടുന്ന പ്രയോഗിക പരീക്ഷയാണ് രണ്ടാമത്തേത്. പ്രയോഗിക പരീക്ഷ രണ്ടു ദിവസത്തെ ഓറിയന്‍റഷേന് ശേഷമാണ് നടക്കുന്നത്.

മൂന്നു മണിക്കൂർ നീളുന്ന ഓസ്ക്കി എന്നറിയപ്പെടുന്ന പ്രയോഗിക പരീക്ഷയാണ് . ന്യൂസീലൻഡിലുള്ള നഴ്സിങ് കൗൺസിൽ അക്രെഡിറ്റഡ് ആയിട്ടുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഈ പരീക്ഷ നടത്തുക.

“നാട്ടിൽ നിന്നും നഴ്സുമാരെ ന്യൂസീലൻഡിലെത്തിക്കുന്ന കൺസൽട്ടൻസികൾ പുതിയ മാറ്റങ്ങളെ ഗുണകരമായിട്ടാണ് വിലയിരുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ചു ഉദ്യോഗാർഥികൾക്ക് താരതമ്യേന മൂന്നിലൊന്നു ഫീസിൽ റജിസ്ട്രേഷനോടനുബന്ധിച്ചുള്ള കോഴ്സസ് പഠിക്കാമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.” ന്യൂസീലൻഡ് മലയാളികൾ നടത്തുന്ന പ്രമുഖ നഴ്സിങ് കൺസൾട്ടൻസി സ്ഥാപനമായ ജോബ് സീക്കേഴ്‌സിന്‍റെ ഓപ്പറേഷനൽ മാനേജർ ജോമി ജോയ് പറഞ്ഞു.

ഉദ്യോഗാർഥിക്കുണ്ടാവാനിടയുള്ള ആശയക്കുഴപ്പങ്ങളും ,പരിഭ്രമങ്ങളും ഒഴിവാക്കാൻ നാട്ടിൽ തന്നെ പ്രത്യേക ട്രെയിനിങ് പരിപാടികൾ തങ്ങൾ ആരംഭിച്ചതായി ജോമി കൂട്ടി ചേർത്തു .

നാട്ടിലെയും ന്യൂസീലൻഡിലെയും നഴ്സിങ് രീതികളും തമ്മിലുള്ള വ്യത്യാസം നന്നായി മനസ്സിലാക്കി വേണം ഈ പരീക്ഷകളെ അഭിമുഖികരിക്കാൻ എന്ന് ന്യൂസീലൻഡിലെ റജിസ്റ്റേർഡ് നഴ്‌സും, നഴ്സിങ് ഉദ്യോഗാർഥികളുടെ പ്രസ്സ്പ്റ്റർ കൂടിയായ ഡയാന സെബാസ്റ്റ്യൻ പറഞ്ഞു.

തക്കതായ പരിശീലനത്തോടെ ഈ പരീക്ഷകളെ നേരിടുന്നവർക്ക് ഇത് വലിയ വെല്ലുവിളി ആയിരിക്കില്ലെന്നും, മുൻ കാലങ്ങളിൽ രണ്ടു മാസത്തോളം എടുത്തിരുന്ന ഈ കോഴ്സ് മൂന്നു ദിവസ്സം കൊണ്ട് തീരുമെന്നുള്ളത് വലിയൊരു മെച്ചം തന്നെയാണെന്നും ഡയാന അഭിപ്രായപ്പെട്ടു.

ഡിസംബർ നാലാം തീയതിക്ക് മുന്നേ തങ്ങളുടെ അപേക്ഷകൾ ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ സ്വീകരിച്ചവർക്കു ഈ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്നു ന്യൂസീലൻഡ് നഴ്സിങ് കൗൺസിൽ അറിയിച്ചു.

Related Articles

Back to top button