ഇഷ്ട കേരള ഭക്ഷണം വെളിപ്പെടുത്തി ആദം ഗിൽക്രിസ്റ്റ്; അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ സന്തോഷത്തിൽ മലയാളികൾ

പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി ദമ്പതികൾ സുബൈ‌കോയിലെ ഇറ്റാലിയൻ ഭക്ഷണശാലയിൽ അപ്രതീക്ഷിതമായി ഇതിഹാസ താരത്തെ കണ്ടുമുട്ടിയതിന്‍റെ സന്തോഷത്തിലാണ്.

ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെയാണ് വിക്രം,ഭാര്യ ബിൻധ്യ, മകൾ യവനിക എന്നിവർ കണ്ടുമുട്ടിയത്. ഇവരുടെ കൂടെ അത്താഴം കഴിച്ച ആദം ഗിൽക്രിസ്റ്റ് കേരളത്തിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ദമ്പതികളുമായി പങ്കുവെച്ചു.

കേരള ഭക്ഷണം ഇഷ്ടമാണെന്നും പുട്ടും കടലയും വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പെർത്തിൽ താമസമാക്കിയ വിക്രം ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ സാങ്കേതിക വിദഗ്ദ്ധനായി പ്രവര്‍ത്തിക്കുന്നു.

മിന്നൽ വേഗത്തിലുള്ള ബാറ്റിങ്ങിന്‍റെയും ക്യാച്ചുകളുടെയും സ്റ്റംപിന് പിന്നിലുള്ള മനോഹരമായ ഓർമ്മകളുടെയും പേരാണ് ക്രിക്കറ്റ് പ്രേമികൾക്ക് ആദം ഗിൽക്രിസ്റ്റ്.

ലോകം കളി കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന ഗില്ലി 1996 മുതൽ 2008 വരെ ടെസ്റ്റുകളിലും ഏകദിനങ്ങളിലും 2006 മുതൽ 2010 വരെ ടി20കളിലും ഓസ്ട്രേലിയൻ ക്രിക്കറ്റിന്‍റെ പുഞ്ചരിക്കുന്ന മുഖമായിരുന്നു.

ഓസ്‌ട്രേലിയൻ ആധിപത്യത്തിന്‍റെ കാലമായിരുന്ന ഗില്ലിയുടെ രാജ്യാന്തര ക്രിക്കറ്റിലെ കാലഘട്ടം.

1971-ൽ ന്യൂ സൗത്ത് വെയിൽസിലെ ബെല്ലിങ്നിൽ ജനിച്ച ഗിൽക്രിസ്റ്റ് ഇടംകൈയ്യൻ ബാറ്റിങ് വെടിക്കെട്ട് നടത്തിയ ഓസ്ട്രേലിയ്ക്ക് മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുന്നതിന് നിർണായക ശക്തിയായിരുന്നു.

ശക്തമായ സ്‌ട്രോക്ക് പ്ലേ, റണ്ണുകൾക്കായുള്ള അടങ്ങാത്ത ആർത്തി, നിർഭയമായ സമീപനം എന്നിവ ഗില്ലിയെ ബൗളർമാരുടെ പേടിസ്വപ്നമാക്കി മാറ്റി. മികച്ച ഫുട്‌വർക്കും ടൈമിങും വിക്കറ്റിന് ചുറ്റും സ്‌കോർ കണ്ടെത്താൻ ഗില്ലിയെ സഹായിച്ചു.

2003 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെറും 50 പന്തിൽ ടെസ്റ്റ് സെഞ്ചറി എന്ന റെക്കോർഡ് തകർത്തത് ഗില്ലിയുടെ വെടിക്കെട്ട് പ്രകടനത്തിലെ മികച്ച അധ്യായമാണ്.

അസാമാന്യമായ വിക്കറ്റ് കീപ്പിങ് വൈദഗ്ധ്യവും‌ കളത്തിൽ ഗിൽക്രിസ്റ്റ് പ്രകടിപ്പിച്ചിരുന്നു. സ്റ്റംപിന് പിന്നിൽ ചടുലവും മിന്നൽ വേഗത്തിലുള്ള റിഫ്ലെക്സുകളും അക്രോബാറ്റിക് ക്യാച്ചുകളും അതിവേഗ സ്റ്റംപിങ്കുകളും എതിരാളികൾ പേടിച്ചിരുന്നു.

ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ സുവർണ്ണ കാലഘട്ടത്തിൽ ഗില്ലിയുടെ സംഭാവന നിഷേധിക്കാനാവാത്തതാണ്. മൂന്ന് തവണ (1999, 2003, 2007) ക്രിക്കറ്റ് ലോകകപ്പ് റെക്കോർഡ് നേടുകയും ഒൻപത് തവണ ആഷസ് നേടുകയും ചെയ്ത ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.

ഗില്ലിയുടെ ബാറ്റിങ് മികവ് പലപ്പോഴും ഓസ്‌ട്രേലിയൻ മധ്യനിരക്ക് ശക്തമായ അടിത്തറ നൽകി. ടീമിന്‍റെ വിജയത്തിൽ സന്തോഷിക്കുകയും എതിരാളികളെ ബഹുമാനിക്കുകയും ചെയ്ത ഒരു ടീം പ്ലേയറായിരുന്നു ഗിൽക്രിസ്റ്റ്.

2010-ൽ വിരമിച്ചതിനുശേഷം, ഗിൽക്രിസ്റ്റ് ഒരു ക്രിക്കറ്റ് കമന്‍ററേറ്ററുടെ റോളിലേക്ക് മാറി.

Related Articles

Back to top button