ബനഡിക്ട് പതിനാറാമൻ പാപ്പാ ദിവംഗതനായി

വത്തി​​​​​​​ക്കാ​​​​​​​ൻ സി​​​​​​​റ്റി: എ​​​​​​​മ​​​​​​​രി​​​​​​​റ്റ​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാ​​​​​​​മ​​​​​​​ൻ ദി​​​​​വം​​​​​ഗ​​​​​ത​​​​​നാ​​​​​യി.

ആ​​​​​​​ഗോ​​​​​​​ള ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​സ​​​​​​​ഭ​​​​​​​യെ എ​​​​​ട്ടു വ​​​​​ർ​​​​​ഷം ന​​​​​യി​​​​​ച്ച​​​​​ശേ​​​​​ഷം സ്ഥാ​​​​​​​ന​​​​​​​ത്യാ​​​​​​​ഗം​​​​​കൊ​​​​​​​ണ്ടു ലോ​​​​​​​ക​​​​​​​ത്തെ അ​​​​​​​ദ്ഭു​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ന്ത്യം തൊ​​​​​​​ണ്ണൂ​​​​​​​റ്റി​​​​​​​യ​​​​​​​ഞ്ചാം വ​​​​​​​യ​​​​​​​സി​​​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

പ്രാ​​​​​ർ​​​​​ഥ​​​​​നാനി​​​​​ര​​​​​ത​​​​​നാ​​​​​യി വി​​​​​ശ്ര​​​​​മ​​​​​ജീ​​​​​വി​​​​​തം ന​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നി​​​​​​​ലെ മ​​​​​​​ത്തേ​​​​​​​ർ എ​​​​​​​ക്ലേ​​​​​​​സി​​​​​​​യേ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ന്ന​​​​​​​ലെ ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ സ​​​​​​​മ​​​​​​​യം രാ​​​​​​​വി​​​​​​​ലെ 9.34ന് (​​​​​​​ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​മ​​​​​​​യം ഉ​​​​​​​ച്ച​​​​​​​യ്ക്ക് 2.04) ആ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​ന്ത‍്യം.

വ്യാ​​​​​​​ഴാ​​​​​​​ഴ്ച ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ സ​​​​​​​മ​​​​​​​യം രാ​​​​​​​വി​​​​​​​ലെ 9.30ന് (​​​​​​​ഇ​​​​​​​ന്ത്യ​​​​​​​ൻ സ​​​​​​​മ​​​​​​​യം ഉ​​​​​​​ച്ച​​​​​​​യ്ക്ക് 2.00) വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നി​​​​​​​ലെ സെ​​​​​​​ന്‍റ് പീ​​​​​​​റ്റേ​​​​​​​ഴ്സ് ച​​​​​​​ത്വ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​ന്ത്യ​​​​​​​ക​​​​​​​ർ​​​​​​​മ​​​​​​​ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ കാ​​​​​​​ർ​​​​​​​മി​​​​​​​ക​​​​​​​ത്വം വ​​​​​​​ഹി​​​​​​​ക്കും.

സെ​​​​​​​ന്‍റ് പീ​​​​​​​റ്റേ​​​​​​​ഴ്സ് ബസിലി ക്കയിൽ പൊ​​​​​​​തു​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​ത്തി​​​​​​​നു വ​​​​​​​യ്ക്കു​​​​​​​ന്ന മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ അ​​​​​​​ന്ത്യാ​​​​​​​ഞ്ജ​​​​​​​ലി​​​​​​​ക​​​​​​​ൾ അ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ സൗ​​​​​​​ക​​​​​​​ര്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും.

ജോ​​​​​ൺ പോ​​​​​ൾ ര​​​​​ണ്ടാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ ദി​​​​​വം​​​​​ഗ​​​​​ത​​​​​നാ​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് 2005 ഏ​​​​​​​​പ്രി​​​​​​​​ൽ 19നാണ് 265-ാം ​​​​​മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ​​​​​​​​യാ​​​​​യി ക​​​​​​​​ർ​​​​​​​​ദി​​​​​​​​നാ​​​​​​​​ൾ തി​​​​​​​​രു​​​​​​​​സം​​​​​​​​ഘ​​​​​​​​ത്തി​​​​​​​​ന്‍റെ ഡീ​​​​​​​​ൻ പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്ന ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ജോ​​​​​​​​സ​​​​​​​​ഫ് അ​​​​​​​​ലോ​​​​​​​​ഷ്യ​​​​​​​​സ് റാ​​​​​​​​റ്റ്സിം​​​​​​​​ഗ​​​​​​​​റെ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ത്ത​​​​​ത്.

2005 ഏ​​​​​​​​പ്രി​​​​​​​​ൽ 24ന് ​​​​​ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാ​​​​​​​മ​​​​​​​ൻ എ​​​​​ന്നു പേ​​​​​രു സ്വീ​​​​​ക​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ പ​​​​​​​ര​​​​​​​മാ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​നും വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ത​​​​​​​ല​​​​​​​വ​​​​​നു​​​​​മാ​​​​​​​യി അ​​​​​ദ്ദേ​​​​​ഹം സ്ഥാ​​​​​ന​​​​​മേ​​​​​റ്റു.

അ​​​​​നാ​​​​​രോ​​​​​ഗ‍്യം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി 2013 ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി 11ന് ​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്യാ​​​​​​​​ഗം പ്ര​​​​​​​​ഖ്യാ​​​​​​​പി​​​​​ച്ച ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാ​​​​​​​മ​​​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ 2013 ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി 28ന് ​​​​​സ്ഥാ​​​​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞു.

തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​​​ത്തേ​​​​​​​ർ എ​​​​​​​ക്ലേ​​​​​​​സി​​​​​​​യേ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ൽ പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ​​​​​​​നി​​​​​​​ര​​​​​​​ത​​​​​​​നാ​​​​​​​യി വി​​​​​​​ശ്ര​​​​​​​മ​​​​​​​ജീ​​​​​​​വി​​​​​​​തം ന​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന എ​​​​​​​മ​​​​​​​രി​​​​​​​റ്റ​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​യു​​​​​ടെ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​നി​​​​​​​ല പ്രാ​​​​​​​യാ​​​​​​​ധി​​​​​​​ക്യം മൂ​​​​​​​ലം വ​​​​​​​ഷ​​​​​​​ളാ​​​​​​​യ കാ​​​​​​​ര്യം വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച അ​​​​​​​റി​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

അ​​​​​​​ന്നു ത​​​​​​​ന്നെ അ​​​​​​​ദ്ദേ​​​​​​​ഹം വി​​​​​​​ശു​​​​​​​ദ്ധ കു​​​​​​​ർ​​​​​​​ബാ​​​​​​​ന​​​​​​​യ്ക്കു​​​​​​​ശേ​​​​​​​ഷം രോ​​​​​​​ഗീ​​​​​​​ലേ​​​​​​​പ​​​​​​​ന​​​​​​​വും സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. ഫ്രാ​​​​​ൻ​​​​​​​സി​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ക​​​​​​​യും ലോ​​​​​​​ക​​​​​​​ത്തോ​​​​​​​ട് പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ സ​​​​​​​ഹാ​​​​​​​യം തേ​​​​​​​ടു​​​​​​​ക​​​​​​​യു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി.

ജ​​​​​​​ർ​​​​​​​മ​​​​​​​നി​​​​​​​യി​​​​​​​ലെ ബ​​​​​​​വേ​​​​​​​റി​​​​​​​യ​​​​​​​ സംസ്ഥാനത്തെ മാ​​​​​​​ർ​​​​​​​ക്റ്റ​​​​​​​ൽ ആം ഇൻ ഗ്രാമത്തിൽ ജോ​​​​​​​സ​​​​​​​ഫ് റാ​​​​​​​റ്റ്സിം​​​​​​​ഗ​​​​​​​ർ സീ​​​​​​​നി​​​​​​​യ​​​​​​​റി​​​​​​​ന്‍റെ​​​​​​​യും മ​​​​​​​രി​​​​​​​യ പെ​​​​​​​യി​​​​​​​ന്‍റ്ന​​​​​​​റി​​​​​​​ന്‍റെ​​​​​​​യും മൂ​​​​​​​ന്നു മ​​​​​​​ക്ക​​​​​​​ളി​​​​​​​ൽ ഇ​​​​​​​ള​​​​​​​യ​​​​​​​വ​​​​​​​നാ​​​​​​​യി 1927 ഏ​​​​​​​പ്രി​​​​​​​ൽ 16നാ​​​​​​​ണ് ജോ​​​​​​​സ​​​​​​​ഫ് അ​​​​​​​ലോ​​​​​​​ഷ്യ​​​​​​​സ് റാ​​​​​​​റ്റ്സിം​​​​​​​ഗ​​​​​​​ർ ജ​​​​​​​നി​​​​​​​ച്ച​​​​​​​ത്.

അ​​​​​​​ന്നു​​​​​​​ത​​​​​​​ന്നെ മാ​​​​​​​മ്മോ​​​​​​​ദീ​​​​​​​സ​​​​​​​യും സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. ഹി​​​​​​​റ്റ്‌​​​​​​​ല​​​​​​​റി​​​​​​​നോ​​​​​​​ടും നാ​​​​​​​സി​​​​​​​ക​​​​​​​ളോ​​​​​​​ടും ക​​​​​​​ടു​​​​​​​ത്ത എ​​​​​​​തി​​​​​​​ർ​​​​​​​പ്പു പ്ര​​​​​​​ക​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച റാ​​​​​​​റ്റ്സിം​​​​​​​ഗ​​​​​​​ർ കു​​​​​​​ടും​​​​​​​ബം വ​​​​​​​ലി​​​​​​​യ ഉ​​​​​​​പ​​​​​​​ദ്ര​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു.

1945ൽ ​​​​​​​ജോ​​​​​​​സ​​​​​​​ഫ് റാ​​​​​​​റ്റ്സിം​​​​​​​ഗ​​​​​​​റും സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ൻ ജോ​​​​​​​ർ​​​​​​​ജ് റാ​​​​​​​റ്റ്സിം​​​​​​​ഗ​​​​​​​റും ട്രൗൺസ്റ്റൈനി​​​​​​​ലെ സെ​​​​​​​ന്‍റ് മൈ​​​​​​​ക്കി​​​​​​​ൾ സെ​​​​​​​മി​​​​​​​നാ​​​​​​​രി​​​​​​​യി​​​​​​​ൽ ചേ​​​​​​​രു​​​​​​​ക​​​​​​​യും 1951ൽ ​​​​​​​ഒ​​​​​​​രു​​​​​​​മി​​​​​​​ച്ചു തി​​​​​​​രു​​​​​​​പ്പ​​​​​​​ട്ടം സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു.

ജോ​​​​​​​സ​​​​​​​ഫ് റാ​​​​​​​റ്റ്സിം​​​​​​​ഗ​​​​​​​ർ 1977 മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ൽ ജ​​​​​​​ർ​​​​​​​മ​​​​​​​നി​​​​​​​യി​​​​​​​ലെ മ്യൂ​​​​​​​ണി​​​​​​​ക്ക്- ഫ്രൈസിംഗ് അതി രൂപയുടെ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ്പാ​​​​​​​യി നി​​​​​​​യോ​​​​​​​ഗി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. അ​​​​​​​തേ വ​​​​​​​ർ​​​​​​​ഷം ജൂ​​​​​​​ണി​​​​​​​ൽ ക​​​​​​​ർ​​​​​​​ദി​​​​​​​നാ​​​​​​​ൾ തി​​​​​​​രു​​​​​​​സം​​​​​​​ഘ​​​​​​​ത്തി​​​​​​​ലും അം​​​​​​​ഗ​​​​​​​മാ​​​​​​​യി.

ദൈ​​​​​​​വ​​​​​​​ശാ​​​​​​​സ്ത്ര​​​​​​​ത്തി​​​​​​​ൽ അ​​​​​​​ഗാ​​​​​​​ധ പാ​​​​​​​ണ്ഡി​​​​​​​ത്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന ജോ​​​​​​​സ​​​​​​​ഫ് റാ​​​​​​​റ്റ്സിം​​​​​​​ഗ​​​​​​​ർ എ​​​​​​​ൺ​​​​​​​പ​​​​​​​തു​​​​​​​ക​​​​​​​ൾ മു​​​​​​​ത​​​​​​​ൽ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ ആ​​​​​​​ധ്യാ​​​​​​​ത്മി​​​​​​​ക ധി​​​​​​​ഷണാ​​​​​​​മു​​​​​​​ഖ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. സ​​​​​​​ഭ​​​​​​​യു​​​​​​​ടെ മ​​​​​ത​​​​​ബോ​​​​​ധ​​​​​നഗ്രന്ഥം ചി​​​​​​​ട്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​ത് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്.

പൊ​​​​​​​ന്തി​​​​​​​ഫി​​​​​​​ക്ക​​​​​​​ൽ ബി​​​​​​​ബ്ലി​​​​​​​ക്ക​​​​​​​ൽ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് (1982-2005), ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ തി​​​​​​​യോ​​​​​​​ള​​​​​​​ജി​​​​​​​ക്ക​​​​​​​ൽ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് (1982-2005), വി​​​​​​​ശ്വാ​​​​​​​സ തി​​​​​​​രു​​​​​​​സം​​​​​​​ഘ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ (1982-2005), ക​​​​​​​ർ​​​​​​​ദി​​​​​​​നാ​​​​​​​ൾ കോ​​​​​​​ള​​​​​​​ജി​​​​​​​ന്‍റെ ഡീ​​​​​​​ൻ (2002-2005) തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ഉ​​​​​​​ന്ന​​​​​​​തപ​​​​​​​ദ​​​​​​​വി​​​​​​​ക​​​​​​​ൾ വ​​​​​​​ഹി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.

Related Articles

Back to top button