ഓണ്‍ലൈന്‍ ട്യൂഷന്‍ മേഖലയില്‍ മികച്ച നേട്ടവുമായി ഓസ്ട്രേലിയന്‍ മലയാളിയുടെ സംരംഭം

ഓണ്‍ലൈന്‍ ട്യൂഷന്‍ മേഖലയില്‍ മികച്ച നേട്ടവുമായി എഡ്യുഗ്രാഫ്.

ഇന്ത്യയിലും ഓസ്ട്രേലിയയിലുമായി നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ വഴി പഠനം എളുപ്പമാക്കിത്തീര്‍ത്ത ഈ സ്ഥാപനം കേരളത്തില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി ഏജന്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു.

ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് എഡ്യുഗ്രാഫ് ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്നത്. ആലപ്പുഴയിലും ഓസ്ട്രേലിയയിലുമാണ് ഓഫീസുകള്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ എഡുഗ്രാഫില്‍ പഠിക്കുന്നുണ്ട്. അവര്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യക്കാരാണ് അധ്യാപകരില്‍ കൂടുതലും. വിദ്യാര്‍ഥികള്‍ക്ക് മണിക്കൂറിനാണ് ഫീസ്. ഒരു മാസത്തേക്കുള്ള ഫീസ് മുന്‍കൂറായി നല്‍കണം. പരിചയസമ്പന്നരായ അധ്യാപകരാണ് കുട്ടികള്‍ക്ക് വഴികാട്ടുന്നതെന്നതിനാല്‍ ഉന്നത വിജയം ഉറപ്പുവരുത്താന്‍ എഡ്യുഗ്രാഫിന് കഴിയുന്നു.

കോവിഡ് മഹാമാരിയുടെ വ്യാപനത്തിനു മുമ്പു തന്നെ എഡ്യുഗ്രാഫ് തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിരുന്നതായി മാനേജിംഗ് ഡയറക്ടര്‍ ജോജോ മാത്യു തൈപ്പറമ്പില്‍ പറഞ്ഞു.

കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതില്‍ അടഞ്ഞുകിടന്നപ്പോള്‍ കുട്ടികളുടെ രക്ഷയ്ക്കായി എഡ്യുഗ്രാഫ് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികള്‍ ട്യൂഷനുവേണ്ടി സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് ബിടെക് പാസായ ജോജോ ഓസ്ട്രേലിയയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി എടുത്തിട്ടുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജന്റുമാരെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ക്ക് +917902350323 എന്ന മൊബൈല്‍ നമ്പറില്‍ വാട്സാപ്പ് കോള്‍ ചെയ്യണം.

Related Articles

Back to top button