ഓസ്‌ട്രേലിയൻ വിസ ഫീസിൽ വൻ വർധന, വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി

സിഡ്നി: ലോകത്തുതന്നെ ഏറ്റവും വലിയ വിസ ഫീസുകൾ വാങ്ങുന്ന രാജ്യമെന്ന ബഹുമതി ഇതിനകംതന്നെ സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഈ വർഷവും വിസ ഫീസുകളിൽ വൻ വർദ്ധനവ് വരുത്തി. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ വിസ ഫീസ് നിരക്കുകൾ കുടിയേറ്റ ജനതയ്ക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. മിക്ക വിസകൾക്കും ഈ വർഷം 20% മുതൽ 50% വരെയാണ് ഫീസ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനോ പഠിക്കാനോ കുടിയേറാനോ പദ്ധതിയിടുന്നവർക്ക് ഈ നിരക്കുകൾ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

പ്രധാന വിസകളിലെ പുതിയ ഫീസ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

സ്റ്റുഡന്റ് വിസ (Subclass 500): മുൻപ് ഉണ്ടായിരുന്ന AUD 2,000 എന്ന നിരക്കിൽ നിന്നും പുതിയ ഫീസ് AUD 2,500 ആയി ഉയർത്തി.

ടെംപററി ഗ്രാജുവേറ്റ് വിസ (Subclass 485): മുൻപ് AUD 4,600 ആയിരുന്നത് ഇപ്പോൾ AUD 5,750 ആയി വർദ്ധിച്ചു.

പാർട്ണർ വിസ അപേക്ഷാ ഫീസ്: മുൻപ് AUD 9,365 ആയിരുന്ന നിരക്ക് വലിയ തോതിൽ വർദ്ധിപ്പിച്ച് AUD 11,710 ആക്കിയിട്ടുണ്ട്.

വർക്കിംഗ് ഹോളിഡേ വിസ: മുൻപ് ഉണ്ടായിരുന്ന AUD 670 എന്ന നിരക്കിൽ നിന്നും പുതിയ ഫീസ് AUD 840 ആയി ഉയർന്നു.

ഫീസ് വർദ്ധനവ് അന്താരാഷ്ട്ര വിദ്യാർത്ഥികളെയും വിനോദസഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്.

Related Articles

Back to top button