ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ പള്ളിയിൽ സംയുക്ത തിരുനാൾ ആഘോഷങ്ങൾ ജൂലൈ 24 മുതൽ

ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസായുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ 24 ,25 ,26 ദിവസങ്ങളിൽ ആഘോഷിക്കും.

തിരുന്നാളിനൊരുക്കമായ ഒമ്പതു ദിവസത്തെ നൊവേന ജൂലൈ 16 വ്യാഴാഴ്ച ആരംഭിക്കും. പതിനഞ്ചാം തീയതി ബുധനാഴ്ച മരിച്ചു പോയ വിശ്വാസികളെ ഓർത്തു വി. കുർബാനയും ഒപ്പിസും. 16 വ്യഴഴ്ച മുതൽ വൈകിട്ട് 5 30ന് ആരാധന, ജപമാല, കുമ്പസാരം, 6:00 മണിക്ക് വിശുദ്ധ കുർബാന, നൊവേന. ഓരോ ദിവസത്തെയും തിരുകർമങ്ങൾ ഓരോ കുടുംബ യൂണിറ്റും വിവിധ സംഘടനകളും നേതൃത്വം നൽകും.

24 വെള്ളിയാഴ്ച നൊവേനയുടെ സമാപന ദിനം വൈകിട്ട് അഞ്ചിന് ഡാർവിൻ മെത്രാൻ ബിഷപ്പ് ചാൾസ് ഗൗച്ചി തിരുനാൾ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു. വെസ്പര ദിനമായ 25 ശനിയാഴ്ച രാവിലെ 9 ന് ജപമാല, 9 30ന് വിശുദ്ധ കുർബാന. മുഖ്യ കർമിക ൻ ഫാദർ ജോസഫ് പുല്ലാനപ്പിള്ളിൽ CMI, കുർബാനമധ്യയുള്ള സന്ദേശം സെന്റ് പോൾസ് നൈറ്റ് ക്ലിപ്പ് പള്ളി വികാരി ഫാ ജോൺ കേലിഹർ നൽകും.

വൈകിട്ട് അഞ്ചിന് ENKHANIYA 2026 , സൺഡേ സ്കൂൾ വാർഷികവും ഇടവക ദിന ആഘോഷവും ഡാർവിൻ രൂപത മുൻ മെത്രാൻ ബിഷപ്പ് യൂജിൻ ഹർലി ഉദ്ഘാടനം ചെയ്യും. മൾട്ടികൾചറൽ മിനിസ്റ്റർ ജിൻസൺ ചാൾസ് സന്ദേശം നൽകും.

തുടർന്ന് ഇടവക ഒരുക്കുന്ന കല വിരുന്നും കുര്യൻ കൈനകരി & ടീം ഒരുക്കുന്ന ബൈബിൾ നാടകവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിനമായ 26 ഞായർ രാവിലെ 8:45 കുട്ടികളുടെ ദീപക്കാഴ്ചയോടെ കർമ്മങ്ങൾ ആരംഭിക്കും.

9 മണിക്ക് മെൽബൻ സന്തോം ഗ്രോവ് ഡയറക്ടർ ഫാദർ വർഗീസ് വാവോലിയുടെ മുഖ്യ കർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ട് കുർബാന, പ്രസംഗം, തുടർന്ന് പ്രദക്ഷിണം, കാർഷിക വിഭവങ്ങളുടെ ലേലം, കൊടിയിറക്കൽ എന്നിവ നടക്കും.

തിരുനാളിന്റെ വിജയത്തിന് വേണ്ടി വികാരി ഫാദർ ജോൺ പുതുവ, കൈക്കാരന്മാരായ സോജൻ ജോർജ്, ഡെനെക്സ് ഡേവിഡ്, ആശാ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

Related Articles

Back to top button