ഡാർവിൻ മലയാളി അസോസിയേഷൻ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

ഡാർവിൻ മലയാളി അസോസിയേഷന്റെ കളിക്കളം 2026 നോടനുബന്ധിച്ച് സംഘടിപ്പിച്ച ചെസ്സ് ടൂർണമെന്റ് മലാക് ഏം സി എൻ റ്റി ഹാളിൽ നടന്നു. രാവിലെ 9 മാണിക്ക് മുതിർന്നവർക്കും കുട്ടികൾക്കുമായി 2 സെക്ഷനുകളിലായി നടന്ന മത്സരം ബുദ്ധിപരവും തന്ത്രപരവുമായ അനേകം നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
12 മണിക്ക് നടന്ന ചെസ്സ് കോച്ചിങ് സെക്ഷനിൽ ഓസ്ട്രേലിയൻ മുൻ ചാമ്പ്യനും ഇന്റർനാഷണൽ മാസ്റ്ററുമായ ക്രിസ് ഡിപാസ്ക്വാലെ ചെസ്സ് കരുക്കൾ നീക്കുന്നതിന്റെ ഗൂഡവും തന്ത്രപരമായ വശങ്ങളെക്കുറിച്ച് ക്ലസ്സെടുത്തു.
മുതിർന്നവരുടെ മത്സരങ്ങളിൽ രാജീവ് സി തയ്യിൽ വിന്നറും ബ്രോഡി ഡ്രിസ്കോൾ റണ്ണറപ്പുമായി. കുട്ടികളുടെ മത്സരത്തിൽ ജൊഹാൻ ജോജി വിന്നറും സൈൻജോ ജോർജ് റണ്ണറപ്പുമായി.
ഡി ഏം എ പ്രസിഡന്റ് മോൻസി തോമസ്, സെക്രട്ടറി ഷില്വിൻ ജി മാത്യൂസ്, ഡമാസ്ക് കോ ഓർഡിനേറ്റർ ജോസ്കുട്ടി, ബിനു എം മാത്യൂസ്, ജിമ്മി ജോർജ്, അക്ഷയ് ജോർജ് എന്നിവർ നേതൃത്വം നൽകി.



