ഡാർവിൻ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി

ഡാർവിൻ മലയാളി അസോസിയേഷന്റെ വാർഷിക സ്പോർട്സ് സീരീസായ “കളിക്കളം 2026” നോടനുബന്ധിച്ച് സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് എൻ ടി ബാഡ്മിന്റൺ അസോസിയേഷൻ കോർട്ടിൽ ആവേശകരമായി നടന്നു. അസോസിയേഷൻ പ്രസിഡന്റ് മോൻസി തോമസ് ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പുരുഷ വിഭാഗം ഡബിൾസ്, മിക്സഡ് ഡബിൾസ്, വിമൻസ് ഡബിൾസ്, കിഡ്സ് ഡബിൾസ് എന്നീ വിവിധ വിഭാഗങ്ങളിലായി 60ൽപരം മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് വേദിയായി. മികച്ച മത്സരാത്മകതയും കായികമനോഭാവവും പ്രകടിപ്പിച്ച കളിക്കാർ കാണികൾക്ക് മികച്ച വിനോദാനുഭവമാണ് സമ്മാനിച്ചത്.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സെക്രട്ടറി ഷില്വിൻ ജി മാത്യൂസ്, കമ്മിറ്റി അംഗങ്ങളായ ജോസ്കുട്ടി, ബിനു എം മാത്യൂസ്, മാത്യൂ മറ്റം, ഡിനു ഫിലിപ്പ്, ഡി എം എ മുൻ പ്രസിഡന്റ് രാജീവ് തയ്യിൽ, റോബിൻ മാത്യൂ, ജിമ്മി ജോർജ് എന്നിവർ നേതൃത്വം നൽകി. കളിക്കാരും കുടുംബാംഗങ്ങളും കായിക പ്രേമികളുമായി ഏകദേശം 100ൽപരം ആളുകളുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ ഉത്സാഹഭരിതമാക്കി.
കളിക്കളം 2026ന്റെ ഭാഗമായി നടക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരങ്ങളും മെയ് 24 ഞായറാഴ്ച എൻ ടി ബാഡ്മിന്റൺ അസോസിയേഷൻ കോർട്ടിൽ നടക്കുന്നതാണ്. കായിക പ്രേമികളായ എല്ലാ അംഗങ്ങളെയും കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അംഗങ്ങളായ ബിനു എം മാത്യൂസ്, ജോസ്കുട്ടി, ജിൻസ് റോബിൻ എന്നിവർ അറിയിച്ചു.