ഓസ്‌ട്രേലിയൻ വിദ്യാർത്ഥി വിസ: ഇന്ത്യക്കാരിൽ 40 ശതമാനത്തിനും വിസ നിരസിച്ചു

മെൽബൺ: അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന സർക്കാർ പ്രഖ്യാപനങ്ങൾ നിലനിൽക്കെ, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് വിസ നിരസിക്കുന്നത് കുത്തനെ കൂട്ടി ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പ്. പുതിയ കണക്കുകൾ പ്രകാരം, നേപ്പാൾ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ അപേക്ഷകളാണ് വൻതോതിൽ തള്ളപ്പെടുന്നത്.

2026 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയൻ സർവകലാശാലകളിലേക്ക് അപേക്ഷിച്ച നേപ്പാളി വിദ്യാർത്ഥികളിൽ 65 ശതമാനം പേരുടെയും ബംഗ്ലാദേശിൽ നിന്നുള്ള 51 ശതമാനം പേരുടെയും വിസ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരിൽ 40 ശതമാനം പേർക്കും വിസ നിഷേധിക്കപ്പെട്ടു.

അതേസമയം, ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളിൽ കേവലം 3.5 ശതമാനം മാത്രമാണ് തള്ളിയത്. ഈ കടുത്ത അന്തരം ദക്ഷിണേഷ്യൻ വിദ്യാർത്ഥികൾക്കിടയിലും അവരുടെ കുടുംബങ്ങളിലും വലിയ ആശങ്കയും പ്രതിഷേധവുമാണ് ഉയർത്തിയിരിക്കുന്നത്. കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയ നടപ്പിലാക്കുന്ന കർശന നിബന്ധനകൾ ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Related Articles

Back to top button