ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ ജനറൽ സെക്രട്ടറിയായി അഫ്സൽ കാദർ തിരഞ്ഞെടുക്കപ്പെട്ടു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ പുതിയ നാഷനൽ ജനറൽ സെക്രട്ടറിയായി അഫ്സൽ കാദർ തിരഞ്ഞെടുക്കപ്പെട്ടതായി നാഷനൽ പ്രസിഡന്റ് മനോജ് ഷിയോറൻ അറിയിച്ചു. ഓസ്‌ട്രേലിയയിലെ കോൺഗ്രസിന്റെ വളർച്ചയ്ക്കായി ഗ്ലോബൽ ചെയർമാൻ സാം പിത്രോദയുടെയും ഇൻചാർജ് ഡോ. ആരതി കൃഷ്ണയുടെയും നേതൃത്വത്തിലുള്ള ടീമിലാണ് അഫ്സൽ കാദർ സേവനം അനുഷ്ഠിക്കുക.

ഓസ്‌ട്രേലിയൻ ലേബർ പാർട്ടി അംഗമാണ്, മുൻപ് ഓസ്‌ട്രേലിയ മലയാളി ഇസ്​ലാമിക് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായും അഡ്‌ലെയ്‌ഡ് മെട്രോപൊളിറ്റൻ മലയാളി അസോസിയേഷന്റെ ട്രഷററായും മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button