കലയുടെ സാന്ത്വനം ഭവനനിർമ്മാണ പദ്ധതി മെൽബണിൽ ഉദ്ഘാടനം ചെയ്തു

മെൽബൺ: കല ( കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ) ഓസ്ട്രേലിയായുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാന്ത്വനം ഭവനനിർമ്മാണ പദ്ധതിയുടെ ഔപചാരികമായ ഉൽഘാടനം മെൽബണിൽ നടന്നു.
ഇടുക്കി ജില്ലയിലെ കരിമണ്ണൂരിലുള്ള നിർധനരായ ഒരു കുടുംബത്തിന് സാന്ത്വനം ഭവനനിർമ്മാണ പദ്ധതിയിലൂടെ പുതിയ വീട് പണിതു നൽകും.
റാംലേ കമ്യൂണിറ്റി സെൻ്ററിൽ നടന്ന ഭവനനിർമ്മാണ പദ്ധതിയുടെ ഉൽഘാടനം വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മദനൻ ചെല്ലപ്പൻ റവ.ഫാ. ജോബി ജോണിന് നൽകി നിർവഹിച്ചു.
ചടങ്ങിൽ കലയുടെ രക്ഷാധികാരി ജോർജ് തോമസ്, വൈസ് പ്രസിഡൻ്റ് ജോജി ജോൺ, കലയുടെ ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപള്ളി എന്നിവർ സംസാരിച്ചു.
സാന്ത്വനം ഭവന നിർമ്മാണ പദ്ധതിക്ക് ആശംസകളർപ്പിച്ച് മദനൻ ചെല്ലപ്പൻ (MAV പ്രസിഡൻറ്റ്) റവ. ഫാ. ജോബി ജോൺ, ഗിരീഷ് പിള്ള ( JP), ലാലുച്ചായൻ, ഷൈജുമോൻ കുന്നുമ്മേൽ(പുലരി), ഉദയൻ വേലായുധൻ (കേസ്സി മലയാളി), നിഭാഷ് ശ്രീധരൻ (നവോദയ), ബേസിൽ ജോസഫ് (ക്ലൈയ്ഡ് മലയാളി), ഷെവ. സജി ജോസഫ്, എന്നിവർ സംസാരിച്ചു.
കലയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തുന്നതിനുമുള്ള കലയുടെ പ്രവർത്തന റിപ്പോർട്ട് ഭാരവാഹികൾ അവതരിപ്പിച്ചു. കലയുടെ ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപള്ളി നന്ദി പറഞ്ഞു.



