മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ സുവർണ്ണോത്സവം 2025 സെപ്റ്റംബർ 6 ന്

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (എംഎവി/MAV) സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി ഓണാഘോഷ പരിപാടിയായ സുവർണ്ണോത്സവം 2025 ന് ഔപചാരിക തുടക്കം. 50 വർഷം മുൻപാണ് എംഎവി ആരംഭിക്കുന്നത്.

ഹിറ്റ്ലർ ഡേവിഡ്, പരിപാടിയുടെ ടിക്കറ്റ് വിൽപന നിർവഹിച്ച് ആഘോഷപരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. പ്രവാസി ജീവിതത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്നതും, മുന്നോട്ടുള്ള ദിശയെ രൂപപ്പെടുത്തുന്നതുമായ ഒരു ആവേശകരമായ ഉത്സവമായി മാറാനാണ് എംഎവി ‘സുവർണ്ണോത്സവം 25’ ന്റെ ലക്ഷ്യം. സെപ്റ്റംബർ 6 ന് മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ, 200 ഓളം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയോടെ ആഘോഷത്തിന്റെ അരങ്ങുണരും.

തുടർന്ന്, ഓണസദ്യയും, മെൽബണിലെ പ്രമുഖ പ്രഫഷനൽ കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. മലയാളത്തിന്റെ പ്രശസ്ത നടി, നവ്യ നായർ സുവർണ്ണോത്സവം 25 ന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹ്യ, സാംസ്കാരിക നായകരെ സാക്ഷിയാക്കി നിർവഹിക്കും സുവർണ്ണോത്സവാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പുതിയ എംഎവി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടൊപ്പം, മെൽബണിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹികൾ, അവരുടെ സുഹൃത്തുക്കൾ, പ്രോഗ്രാം കമ്മിറ്റിയിലും വേദിയുടെ അണിയറയിലും പ്രവർത്തിക്കുന്ന വൊളന്റിയർമാരും എല്ലാ തലങ്ങളിലും പരിപാടിയുടെ വിജയത്തിന് ഏകാഗ്രതയോടെ പ്രവർത്തിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. കൃത്യതയോടെയും, കാര്യക്ഷമതയോടെയും, ആയിരിക്കും ആഘോഷങ്ങൾ നടത്തപ്പെടുക.

ഓണസദ്യയ്ക്ക് മുന്നൊരുക്കം നടത്തുന്നത് മെൽബണിലെ കാറ്ററിങ് സ്ഥാപനമായ റെഡ് ചില്ലീസ് ആണ്. ഏകദേശം 50 അംഗസംഘം ആചാരപരമായി വിഭവങ്ങൾ വിളമ്പും. രാവിലെ 11 മണിക്ക് സദ്യയ്ക്കു തുടക്കംകുറിക്കും. മലയാളികളുടെ ഈ മഹോത്സവത്തിന് ആവേശത്തോടെ ടിക്കറ്റുകൾ വാങ്ങി പങ്കുചേരാൻ സംഘാടകർ എല്ലാ പ്രവാസി മലയാളികളോടും അഭ്യർഥിച്ചു. സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കുന്നതിലൂടെ ആഘോഷം കൂടുതൽ ആസ്വാദ്യവും സംരഭപരവുമായിത്തീരാനാണ് പ്രതീക്ഷ. ഇത്തവണ വെബ്സൈറ്റ് വഴി മാത്രമേ ടിക്കറ്റ് വിൽപന ഉണ്ടാകൂ എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മദനൻ ചെല്ലപ്പൻ (പ്രസിഡന്റ്) – 0430245919 ഹരിഹരൻ വിശ്വനാഥൻ(ജനറൽ സെക്രട്ടറി) – 0433593893 ഡോ. പ്രകാശ് നായർ(ട്രഷറർ) – 0434264595

Related Articles

Back to top button