പെൻറിത്ത് വള്ളംകളി; ചരിത്രം സൃഷ്ടിച്ച് വനിതകളുടെ കാന്താരീസ് ഒന്നാമത്

സിഡ്‌നി: പെൻറിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പെൻറിത്ത് വള്ളംകളിക്ക് ആവേശകരമായ സമാപനം. ഈ മാസം രണ്ടിന് സിഡ്നി ഇന്റർനാഷനൽ റെഗാറ്റാ സെന്ററിൽ ആണ് ഓളപരപ്പിൽ ആവേശം സൃഷ്ടിച്ച് രണ്ടാമത് പെൻറിത്ത് വളളംകളി നടന്നത്.
കനത്ത കാറ്റും മഴയും മത്സരത്തിന് ആവേശം കൂട്ടി. ഇത്തവണ ആദ്യമായി സംഘടിപ്പിച്ച വനിതാ വള്ളംകളിയിൽ സ്കോഫീൽഡ് സ്പോർട്ടിങ് ക്ലബിന്റെ (എസ് എസ് സി) വനിതാ ടീം, കാന്താരീസ് മികച്ച പ്രകടനത്തിലൂടെ ഒന്നാമതെത്തി ചരിത്രം കുറിച്ചു.
പുരുഷ വിഭാഗത്തിൽ എസ്‌എസ്‌സിയുടെ കണ്ണൻ സ്രാങ്ക് ശക്തമായ പോരാട്ടത്തിന് ശേഷം മൂന്നാം സ്ഥാനത്ത് എത്തി. വള്ളം കളിയോട് അനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ എസ്‌എസ്‌സിയുടെ ടീമായ സ്കോഫീൽഡ് കിങ്സ് പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് നാലാം സ്ഥാനം കരസ്ഥമാക്കി.
മലയാളി കമ്മ്യൂണിറ്റിയും സ്പോൺസർമാരും പുരുഷ വനിതാ ടീമുകൾക്ക് പരിശീലനം നൽകി കൊണ്ട് റെയ്ഡെ ഡ്രാഗൺ ബോട്ട് ക്ലബ്ബും വള്ളം കളിക്ക് പിന്തുണ നൽകി.