ഭാരതീയ ഹിന്ദു ഇന്റർനാഷനൽ മലയാളി അസോസിയേഷൻ വാവുബലി തർപ്പണം നടത്തി

അഡലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയ ∙ ഭാരതീയ ഹിന്ദു ഇന്റർനാഷനൽ മലയാളി അസോസിയേഷൻ (ഭീമ)പ്രത്യേകമായി സംഘടിപ്പിച്ച കർക്കിടക വാവുബലി ചടങ്ങുകൾ ജൂലൈ 24 ന് സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ നടന്നു. 13 വർഷത്തെ ചരിത്രവും 200-ലധികം കുടുംബങ്ങളുടെ അംഗത്വവുമുള്ള അഡലെയ്ഡിലെ മലയാളി സംഘടനയാണ് ഭീമ.
ഗണേശ ക്ഷേത്രത്തിൽ പരമ്പരാഗത ബലി ആചാരങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഭക്തർ ബലി തർപ്പണം നടത്തി. ദക്ഷിണ ഓസ്‌ട്രേലിയൻ സർക്കാരിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും അംഗീകാരങ്ങളും നേടിയെടുത്താണ് ബലി തർപ്പണം നടത്തിയത്.