നവോദയ വിക്ടോറിയ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു

മെൽബൺ: പുന്നപ്ര വയലാർ സമരനായകനും സിപിഐ (എം) പൊളിറ്റ് ബ്യൂറോ മെമ്പറും മൂന്ന് വട്ടം പ്രതിപക്ഷനേതാവും ഒരു തവണ മുഖ്യമന്ത്രിയുമായിരുന്ന മലയാളക്കരയുടെ പ്രിയങ്കരൻ സ: വി.എസ്. അച്ചുതാനന്ദനെ നവോദയ വിക്ടോറിയ അനുസ്മരിച്ചു.

മെൽബണിലെ നോബിൾ പാർക്കിൽ നടന്ന അനുസ്മരണയോഗത്തിൽ നവോദയ വിക്ടോറിയ പ്രസിഡന്റ് മോഹനൻ കൊട്ടുക്കൽ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ തിരുവല്ലം ഭാസി മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ മദനൻ ചെല്ലപ്പൻ (MAV), ഹരിഹരൻ, ജോസഫ് പീറ്റർ (MAV), സെബാസ്റ്റ്യൻ ജേക്കബ് (പ്രവാസി കേരള കോൺഗ്രസ്), പോൾ വർഗീസ് (മൈത്രി), ഡെന്നി തോമസ് (തൂലിക), വിനോദ് ജോസ് (കർമ്മ), ജോസ് എം. ജോർജ് (കേരള ന്യൂസ്), ജിനേഷ് പോൾ (മൈത്രി), ഉദയൻ വേലായുധൻ (ഹിന്ദു സാംസ്കാരിക വേദി), ജിതേന്ദ്രൻ (സഹായി), അജിത ചിറയത്ത് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

നവോദയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം നിഭാഷ് ധരൻ സ്വാഗതവും നവോദയ വിക്ടോറിയ ട്രഷറർ രാഗേഷ് കെ.ടി. നന്ദിയും പറഞ്ഞു.

Related Articles

Back to top button