ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു

കാൻബെറ: ഇന്ത്യക്കാരൻ ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ചു. കാൻബെറയ്ക്ക് സമീപമുള്ള ഫെഡറൽ ഹൈവേയിൽ വച്ച് ട്രക്ക് ഇടിച്ചാണ് പഞ്ചാബിലെ മാണ്ഡി ഗോബിന്ദ്ഗഢ് സ്വദേശിയായ ഹർഷ് ശർമ്മ (30) മരിച്ചത്. ആരോഗ്യമേഖലയിൽ ജോലി ചെയ്തിരുന്ന ഹർഷ് ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം കാൻബെറയിൽ താമസിച്ച് വരികയായിരുന്നു.

ഈ മാസം മൂന്നിന് രാത്രി 9.40ന് കാൻബെറയിൽ നിന്ന് 25 കിലോമീറ്റർ വടക്കുകിഴക്കായി ബൈവോങ്ങിലെ ബംഗൻഡോർ റോഡിന് സമീപമാണ് അപകടം നടന്നത്. ഹർഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

30 വയസ്സുള്ള ട്രക്ക് ഡ്രൈവറെ നിർബന്ധിത പരിശോധനയ്ക്കായി കാൻബെറ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. ഹർഷിന്റെ ഇളയ മകൾക്ക് മൂന്നാഴ്ച മാത്രമേ പ്രായമുള്ളൂ. മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഇന്ത്യയിലാണ്. അപകടത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button