സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന് പുതിയ നേതൃത്വം

ബ്രിസ്‌ബേൻ: ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുകയും തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സിനിമാ താരം സരയൂ മോഹൻ, സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ, ഗായകരായ ലിബിൻ സക്കറിയ, മൃദുല വാരിയർ എന്നിവർ പങ്കെടുത്ത താരനിശ സൺ ഷൈൻ കോസ്റ്റ് മലയാളികൾക്ക് ഒരു വേറിട്ട അനുഭവമായി.

മുൻ പ്രസിഡന്റ് ടോണി തോമസ് സെക്രട്ടറി ലിയോ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം ജനപങ്കാളിത്തം കൊണ്ട് മികച്ചു നിന്നു

പ്രൗഢ ഗംഭീരമായ സദസ്സിൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും 2022 -2024 കാലയളവിലേക്കുള്ള 19 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

വരും തലമുറയ്ക്ക്, ജനിച്ച നാടിൻറെ സംസ്കാരവും പൈതൃകവും പകർന്നു നൽകലാണ് അസോസിയേഷന്റെ പ്രഥമ പരിഗണനയെന്നു നിയുക്ത പ്രസിഡന്റ് സജീഷ് സെബാസ്റ്റ്യൻ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണവും പ്രവാസി ക്ഷേമ പദ്ധതികളുൾപ്പെടെയുള്ള കർമ്മ പരിപാടികളുമായി മുന്നോട്ടു പോകുവാൻ ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് സെക്രട്ടറി ബിബിൻ ലൂക്കോസ് അഭ്യർഥിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പ്രസിഡന്റ് -സജീഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് -ജെർളി എൽദോ, സെക്രട്ടറി ബിബിൻ ലൂക്കോസ്, ജോയിന്റ് സെക്രട്ടറി-പ്രതീഷ് പോൾ, ട്രഷറർ- സെസിൽ ഒരമഠത്തിൽ, പബ്ലിക് റിലേഷൻ ഓഫിസർസ് – സെബാസ്റ്റ്യൻ തോമസ്, അറ്റ്ലാ തോമസ്.
മറ്റു കമ്മിറ്റി അംഗങ്ങൾ – ജോബിഷ് ലുക്കാ, പ്രിൻസ് ജോസഫ്, ലക്ഷ്‌മി ബാലചന്ദ്രൻ, ആന്റോനിയന്റ് ഫെർണാണ്ടസ്, രജീഷ് നായർ, സിജു ചാക്കോ, സാൻ നാരായൺ, ശ്രീനി ശേഖർ.

യൂത്ത് പ്രതിനിധികളായി ബിയോൺസ് മാത്യുവും, തിയോ തോംപ്‌സണും, പ്രവാസി വിദ്യാർഥി പ്രതിനിധികളായി അബിൻ ഫിലിപ്പും, ജോ സണ്ണിയും തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button