ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേത്; ഓസ്ട്രേലിയക്ക് അഞ്ചാം സ്ഥാനം

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ നിലമെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി ഓസ്ട്രേലിയ.

ഓസ്ട്രേലിയൻ‌ പാസ്പോർട്ട് ഉടമകൾക്ക് 189 രാജ്യങ്ങളിലേക്ക് ഇനി വിസരഹിതമായി യാത്ര ചെയ്യാം. ഓസ്ട്രേലിയക്കൊപ്പം പോർച്ചുഗലും അഞ്ചാം സ്ഥാനം പങ്കിടുന്നുണ്ട്.

ഹെൻലി പാസ്‌പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷം ആറാം സ്ഥാനത്തും 2022 ൽ എട്ടാം സ്ഥാനത്തുമായിരുന്നു ഓസ്ട്രേലിയയുടെ സ്ഥാനം.

അതേ സമയം പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 82-ാമതാണ്. കൂടാതെ 58 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

ഇന്ത്യയുടെ നിലവിലെ സ്ഥാനം സെനഗൽ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അടുത്തായാണ്.

പട്ടിക അനുസരിച്ച് ലോകത്തെ ഏ​റ്റവും ശക്തമായ പാസ്‌പോർട്ടുളളത് സിംഗപ്പൂരിനാണ്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്‌പോർട്ടുളളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

ജപ്പാനുമായി മത്സരിച്ച് ഫ്രാൻസ്, ഇ​റ്റലി, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങൾ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളിലെ പാസ്‌പോർട്ടുളളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

അതേസമയം, ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്. ലക്‌സംബർഗ്, നെതർലൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 191 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഈ രാജ്യങ്ങളിലെ പാസ്‌പോർട്ടുളളവർക്ക് യാത്ര ചെയ്യാം.

ന്യൂസിലാൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്,സ്വി​റ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ പട്ടികയിൽ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു.

പട്ടികയിൽ അമേരിക്കയുടെ സ്ഥാനം എട്ടാമതാണ്. 186 രാജ്യങ്ങളിലേക്ക് അമേരിക്കൻ പാസ്‌പോർട്ടുളളവർക്ക് യാത്ര ചെയ്യാം.

പട്ടികയിൽ പാകിസ്ഥാൻ പാസ്‌പോർട്ടിന്റെ സ്ഥാനം 100-ാമതാണ്. 33 രാജ്യങ്ങളിലേക്ക് മാത്രമാണ് പാകിസ്ഥാൻ പാസ്‌പോർട്ടുളളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നത്. അഫ്ഗാനിസ്ഥാൻ പാസ്‌പോർട്ടിന്റെ സ്ഥാനം പട്ടികയിൽ എ​റ്റവും പിന്നിലാണ്.

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562