വിഷു-ഈസ്‌റ്റർ ആഘോഷവുമായി സിഡ്‌നി മലയാളി കൂട്ടായ്‌മ

സിഡ്‌നി: സിഡ്‌നിയിലെ മലയാളി കൂട്ടായ്‌മ വിഷു ഈസ്‌റ്റർ ആഘോഷം സംഘടിപ്പിച്ചു. പാരമ്പര്യവും ഉത്സവാഘോഷങ്ങളും വിദേശത്തും കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹം, ഈ സംഗമത്തിലൂടെ ഗൃഹാതുരത്വമുണർത്തുന്ന ഒരനുഭവമാണ് പങ്കുവെച്ചത്.
റൗസ്ഹില്ലിലെ സ്വകാര്യ വസതിയിലായിരുന്നു ആഘോഷങ്ങൾ നടന്നത്. വിഷുസദ്യ, ഈസ്‌റ്റർ സമ്മാനങ്ങൾ, കുട്ടികൾക്കായുള്ള വിവിധ കളികൾ, സംഗീതപരിപാടികൾ, നൃത്തം എന്നിവ സംഘടിപ്പിച്ചു. കേരള സദ്യയും കപ്പയും മീൻകറിയും, മട്ടൺ, ചിക്കൻ, ബീഫ് തുടങ്ങിയ നോൺവെജ് വിഭവങ്ങളും ക്രമീകരിച്ചിരുന്നു.
കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകി. വിവിധതരം കളികൾ, പെയിന്റിങ്, സമ്മാനവിതരണം എന്നിവ കുട്ടികളുടെ മുഖത്ത് സന്തോഷം നിറച്ചു.