സെന്റ് ജോസഫ് സിറോ മലബാർ സ്പ്രിങ്ഫീൽഡ് പള്ളിയിൽ ദു:ഖവെള്ളി ആചരിച്ചു
ബ്രിസ്ബെൻ: ‘ഞങ്ങൾക്ക് വേണ്ടി മുറിവുകളെറ്റ് കുരിശിൽ സ്വയം ബലിയർപ്പിച്ച കർത്താവേ, ഞങ്ങളുടെ മുറിവുകളെ സുഖപ്പെടുത്തണമേ. നിന്റെ ദാരുണമായ മരണത്തിൽ സൃഷ്ടികളെല്ലാം വിലപിച്ചുവെല്ലോ. നിന്റെ പീഡാനുഭവത്തെയും മരണത്തെയും അനുസ്മരിക്കുന്ന ഞങ്ങൾ ലോകത്തിന് മരിച്ചവരായി പരിശുദ്ധാത്മാവിൽ പുതുജീവൻ പ്രാപിക്കുന്നതിന് കൃപ ചെയ്യണമേ.’ സിറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ നിന്ന് സിറോ മലബാർ കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയൻ രൂപത മെത്രാൻ, മാർ ജോസ് പനംതോട്ടത്തിന്റെ സന്ദേശത്തോടെ വിശ്വാസികൾ ദേവാലയങ്ങളിൽ ക്രിസ്തുവിന്റെ പീഢാസഹനങ്ങളെ അനുസ്മരിച്ച് ദുഃഖവെള്ളി ആചരിച്ചു.
സെന്റ് ജോസഫ് സിറോ മലബാർ സ്പ്രിംഗ്ഫീൽഡ് പള്ളിയിൽ വികാരി ഫാ. ആന്റോ ചിരിയൻകണ്ടത്തിന്റെ കാർമികത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. ജീവകാരുണ്യപ്രദക്ഷിണം, ക്രിസ്തുവിന്റെ തിരുരൂപം വെഞ്ചിരിപ്പ്, കുരിശിന്റെ വഴി, ക്രിസ്തുവിന്റെ രൂപം ചുംബനം, കൈപ്പ് നീര് പാനം ചെയ്യൽ എന്നിവ നടത്തി. വിശുദ്ധ കുർബാനയ്ക്കു ശേഷം നേർച്ചയായിട്ടുഉള്ള ഭക്ഷണം വിതരണം ചെയ്തു. ധാരാളം വിശ്വാസികൾ പങ്കെടുത്തു.