ഡാർവിൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു

ഡാർവിൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ദുഃഖവെള്ളി ആചാരണത്തിന് റവ. ഫാ. സജി യോഹന്നാൻ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി റവ. ഫാ. ജാക്സ് ജേക്കബ് സഹ കാർമ്മികനായിരുന്നു.

ദുഃഖശനിയോടനുബന്ധിച്ച് രാവിലെ കുർബാന നടത്തി. ഇന്ന് വൈകിട്ട് 6 മണിക്ക് ഈസ്റ്റർ കുർബാന ആരംഭിക്കും. റവ. ഫാ. സജി യോഹന്നാൻ മുഖ്യ കാർമ്മികത്വം വഹിക്കും.

തുടർന്ന് നടക്കുന്ന സ്നേഹ വിരുന്നോടുകൂടി വിശുദ്ധ വാരാചരണത്തിന് സമാപനമാകും. ട്രസ്റ്റി ബിജു മാണി, സെക്രട്ടറി സോബി ജോർജ് എന്നിവർ വിശുദ്ധ വാരാചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button