‘റിയല്‍ ജേര്‍ണി’ സിനിമാ ചിത്രീകരണത്തിന് തുടക്കം

ബ്രിസ്ബെയ്ന്‍: ഒട്ടേറെ പ്രത്യേകതകളോടു കൂടിയ ‘റിയല്‍ ജേര്‍ണി’ സിനിമാ ചിത്രീകരണത്തിന് ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ തുടക്കം. സിനിമാ നിര്‍മ്മാണ വിതരണ കമ്പനികളായ കങ്കാരു വിഷനും വേള്‍ഡ് മദര്‍ വിഷനും ചേര്‍ന്നാണ് ഓസ്ട്രേലിയയില്‍ മലയാളമടക്കം വിവിധ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ‘റിയല്‍ ജേര്‍ണി’ എന്ന സിനിമാ ചിത്രീകരണത്തിനു തുടക്കമിട്ടത്.

ബ്രിസ്ബെയ്നിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ സൗത്ത് ബാങ്ക് ക്യാംപസില്‍ നടന്ന ചടങ്ങില്‍ ‘റിയല്‍ ജേര്‍ണി’യുടെ ചിത്രീകരണത്തിന്റെയും ചലച്ചിത്ര നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം ലോക ദേശീയ ഗാനാലാപന സഹോദരിമാരും ലോക റെക്കോര്‍ഡ് ജേതാക്കളുമായ ആഗ്‌നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു.

വിതരണ കമ്പനികളുടെ ഡയറക്ടറും നടനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ.മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ പീറ്റര്‍ വാട്ടര്‍മാന്‍ ‘റിയല്‍ ജേര്‍ണി’ യുടെ അനിമേഷന്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു.

യുണൈറ്റഡ് നേഷന്‍ അസോസിയേഷന്‍ ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ക്ലെയര്‍ മോര്‍ ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കാലംവെയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എയ്ഞ്ചല്‍ ഓവന്‍ ആദ്യ ക്ലാപ് അടിച്ചു.

ചലച്ചിത്ര സംവിധായകന്‍ ഗ്ലെന്‍, അഭിനേതാക്കളായ ടാസോ, അലന സിറ്റ്സി, ഡോ.ചൈതന്യ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓസ്‌ട്രേലിയന്‍ സെക്രട്ടറി ഡോ. സിറിള്‍ ഫെര്‍ണാണ്ടസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു.

യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്‌ലാന്‍ഡ് പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന്‍, ഒഎച്ച്എം മുന്‍ പ്രസിഡന്റും ആര്‍ട്‌സ് കോഡിനേറ്ററുമായ ജിജി ജയനാരായണ്‍, ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി അസി. പ്രഫെസര്‍ ഡോ.എബ്രഹാം മാത്യു എന്നിവര്‍ ടൈറ്റില്‍ സോങും വിഡിയോയും പ്രകാശനം നിര്‍വഹിച്ചു.

മുഴുനീള ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് ഓസ്‌ട്രേലിയയിലും വിവിധ രാജ്യങ്ങളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശിപ്പിക്കുക, സിനിമ സംവിധാനം, തിരക്കഥ, അഭിനയം ഛായാഗ്രഹണം എന്നിവയില്‍ പരിശീലനം നല്‍കാനും ലക്ഷ്യമിട്ടാണ് ചലച്ചിത്ര നിര്‍മ്മാണ പദ്ധതികള്‍.

ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ ജോയ് കെ മാത്യു രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റിയല്‍ ജേര്‍ണി’ കേരളത്തിലെ ചലച്ചിത്ര രംഗത്തെ അഭിനേതാക്കളേയും – ഓസ്‌ട്രേലിയന്‍ മലയാളി നടീനടന്മാരേയും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര മേഖലയിലെ നടീനടന്മാരേയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണ്.

ബ്രിസ്ബെയ്നിലും ഗോള്‍ഡ് കോസ്റ്റ്, ടൂവുമ്പ ,സണ്‍ഷൈന്‍ കോസ്റ്റ്, മക്കായ്, ടൗണ്‍സ് വില്‍, കെയിന്‍സ് തുടങ്ങി രണ്ടായിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അന്‍പതിലധികം ലൊക്കേഷനുകളിലുമായാണ് ചിത്രീകരണം.

ഇത്രയേറെ ലൊക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഒരു ചലച്ചിത്രമൊരുക്കുന്നത് ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമാണ്.

വിവിധ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഓസ്ട്രേലിയയിലും ഇന്ത്യയിലുമുള്ള തിയേറ്ററുകള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി പ്രദര്‍ശനത്തിനെത്തും.

വേറിട്ട ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമാണ് ‘റിയല്‍ ജേര്‍ണി’ സിനിമാസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകയായ ഓമന സിബു, മാധ്യമ പ്രവര്‍ത്തകനായ സ്വരാജ് സെബാസ്റ്റ്യന്‍, ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി.പി. സജു, മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ് ലാന്‍ഡ് മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ മഠത്തില്‍, സംസ്‌കൃതി പ്രസിഡന്റ് അനില്‍ സുബ്രമണ്യന്‍, നടനും സ്പ്രിങ് ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ബിജു വര്‍ഗീസ്, നടനും ഇപ് സ്വിച്ച് മലയാളി അസോസിയേഷന്‍ പ്രതിനിധിയുമായ സജി പഴയാറ്റില്‍, നവോദയ ബ്രിസ്ബെന്‍ സെക്രട്ടറിയും നടനുമായ കെ.വി. റിജേഷ്, സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ സജിഷ് കെ, സണ്‍ ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നായര്‍, ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോളി കരുമത്തി, എഴുത്തുകാരനായ ഗില്‍ബെര്‍ട്ട് കുറുപ്പശ്ശേരി,നടന്‍ ജോബിഷ് , പ്രോഗ്രാം കോഡിനേറ്റര്‍ സജിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button