ഓസ്ട്രേലിയയിൽ കത്തോലിക്കാ കോൺഗ്രസിന് രൂപതാ സമിതി; പ്രകാശ് ജോസഫ് പ്രസിഡന്റ്, രഞ്ജിത് ജോസഫ് സെക്രട്ടറി

മെൽബൺ: മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയിൽ സിറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന് രൂപതാ കമ്മിറ്റി നിലവിൽ വന്നു. പ്രകാശ് ജോസഫ് ( പെർത്ത്) പ്രസിഡന്റായും രഞ്ജിത് ജോസഫ് ( ന്യൂ സൗത്ത് വെയിൽസ്) സെക്രട്ടറിയായും സാബു തോമസ് (മെൽബൺ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ലാൽ ജോസ് (ഡാർവിൻ), ഷൈല പൈനാടത്ത് (മെൽബൺ) എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഷെറിൽ വർഗീസ് (മെൽബൺ), സാജു പാലാട്ടി (ന്യൂസിലാൻഡ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നീയോട്ട്സ് വക്കച്ചൻ (സൺഷൈൻ കോസ്റ്റ്), ജോയ് മാത്യു (മെൽബൺ), ജോണി കുട്ടി (ന്യൂ സൗത്ത് വെയിൽസ്), റോയിസ് ജോസഫ് പൊയ്കയിൽ (പെർത്ത്), ടോം സേവ്യർ (മെൽബൺ), അജി എടയാർ ജോൺ (ബ്രിസ്ബൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
മെൽബൺ സിറോ മലബാർ രൂപതയുടെ പാസ്റ്ററൽ സെന്ററായ സാന്തോം ഗ്രോവിൽ രണ്ടു ദിവസങ്ങളിലായി നടന്ന നാഷണൽ ലീഡർഷിപ്പ് മീറ്റിൽ വെച്ചാണ് കത്തോലിക്കാ കോൺഗ്രസിന് ദേശീയ തലത്തിൽ നേതൃസമിതിയെ തിരഞ്ഞെടുത്തത്. രൂപതാ ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, കത്തോലിക്കാ കോൺഗ്രസ് രൂപതാ ഡയറക്ടർ ഡോ. ജോൺ പുതുവ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
നാഷണൽ ലീഡർഷിപ്പ് മീറ്റിന്റെ ആദ്യദിനം മാർ ജോൺ പനംതോട്ടത്തിൽ നയിച്ച വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്. തുടർന്നു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും സിറോ മലബാർ സഭ സാമുദായികമായി ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.
“നമ്മുടെ കുട്ടികൾ രണ്ടാം ഭാഷയായി മലയാളം പഠിക്കേണ്ടത് അത്യാവശ്യമാണ്. ഓസ്ട്രേലിയൻ ഗവൺമെന്റ് പോലും ഇക്കാര്യത്തിൽ നമുക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. നമ്മുടെ വ്യക്തിത്വവും പാരമ്പര്യവും സംരക്ഷിക്കുവാൻ സമുദായ സംഘടനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സമുദായ അംഗങ്ങൾക്ക് നിയമപരമായ സേവനം ലഭ്യമാക്കാൻ ലീഗൽ സെൽ, ഓസ്ട്രേലിയയിൽ കുടിയേറുന്നവർക്കായുള്ള മൈഗ്രന്റ് കെയർ, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സേവനം, ഹെൽപ്പ് ഡെസ്ക്, റിട്ടയർമെന്റ് വില്ലേജുകൾ തുടങ്ങി നിരവധി പദ്ധതികൾ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചെയ്യാൻ ആകും” മാർ ജോൺ പനംതോട്ടത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
നാഷണൽ ലീഡർഷിപ്പ് മീറ്റിൽ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തിയ താരശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സീറോ-മലബാർ, യാക്കോബായ, ലാത്തീൻ സഭകൾ ഉൾപ്പെടെയുള്ള വിവിധ ക്രിസ്തീയ പാരമ്പര്യങ്ങളുടെ ചരിത്രപരമായ വികാസത്തെക്കുറിച്ച് സംസാരിക്കുകയും കത്തോലിക്കാ കോൺഗ്രസിന്റെ ഉത്ഭവവും ലക്ഷ്യവും എടുത്തുപറയുകയും ചെയ്തു. കൂടാതെ സഭയിലെ എല്ലാവർക്കുമായി നിലകൊള്ളുന്ന കത്തോലിക്കാ കോൺഗ്രസ് വിശ്വാസികൾക്കിടയിലുള്ള ഐക്യവും വിവിധ സമൂഹങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കണമെന്നും അദേഹം ഓർമ്മിപ്പിച്ചു.
നാഷണൽ ലീഡർഷിപ്പ് മീറ്റിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ഓൺലൈനായി ആശംസാ പ്രസംഗം നടത്തി. ചടങ്ങിൽ വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കൊലഞ്ചേരി പ്രസംഗിക്കുകയും രൂപതാ ഡയറക്ടർ ഡോ. ജോൺ പുതുവ സ്വാഗതം ആശംസിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ രണ്ടാം ദിവസം മോൺസിഞ്ഞോർ ഫ്രാൻസിസ് കൊലഞ്ചേരി മുഖ്യകാർമികനായ വിശുദ്ധ കുർബാനയോടെ സെമിനാർ സമാപിച്ചു.