മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തി എഴുതി ഡാർവിൻ ഇടവക

മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെൻറ് അൽഫോൻസാ സീറോ മലബാർ ഇടവക.
2025 സെപ്റ്റംബർ മാസം ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തി എഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തി എഴുതി തുടങ്ങി .ഏകദേശം നാലുമാസം കൊണ്ട് മലയാളം പകർത്തിയെഴുത്തു പൂർത്തിയാക്കി.
തുടർന്ന് മതബോധന വിദ്യാർത്ഥികൾക്കായി മതബോധന ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷിലും പകർത്തിഎഴുതി. സമ്പൂർണ്ണ ബൈബിൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പകർത്തിയെഴുത്ത് പൂർത്തിയാക്കാൻ ആയത് ദൈവത്തിൻറെ വലിയ അനുഗ്രഹവും ഇടവക മക്കളുടെ പൂർണ സഹകരണവും ആണെന്ന് വികാരി ഫാ ഡോ ജോൺ പുതുവ പറഞ്ഞു.