IHNA ക്ക് വീണ്ടും മികച്ച കോളേജിനുള്ള വിക്ടോറിയ സർക്കാർ അവാർഡ്

മെൽബൺ: ഓസ്‌ട്രേലിയായിലെ വിക്ടോറിയ സർക്കാരിന്റെ 2023 മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള വിക്‌റ്റോറിയ ഇന്റർ നാഷണൽ അവാർഡു വീണ്ടും IHNA ക്ക് ലഭിച്ചു.

വിക്ടോറിയ സ്റ്റഡി മെൽബൺ ആണ് എല്ലാവർഷവും സംസ്ഥാനത്തെ മികച്ച കോളേജുകളെ തെരഞ്ഞെടുക്കുന്നത് തുടർച്ചയായി മൂന്നാം വർഷവും IHNA ക്കാണ് ഈ അവാർഡ് ലഭിക്കുന്നത്.

മെൽബണിൽ നടന്ന ചടങ്ങിൽ CEO ബിജോ കുന്നുംപുറത്തു അവാർഡു ഏറ്റുവാങ്ങി.

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA & IHM. ആറു ക്യാമ്പസുകളിലായി പ്രതിവർഷം അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് 19 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട്.

ഡിപ്ലോമ നഴ്‌സിംഗ്, മാസ്റ്റർ ഓഫ് നഴ്‌സിംഗ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്. 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു.

അവാർഡ് ചടങ്ങിന് ശേഷം IHNA യുടെ ക്യാമ്പസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി.

Related Articles

Back to top button