കടം വാങ്ങി ഓസ്‌ട്രേലിയയിലേക്ക് അയച്ച മകനെ തേടി മാതാപിതാക്കൾ

2016 ൽ അക്കൗണ്ടന്റ് ജോലിക്കായി ഓസ്‌ട്രേലിയയിലേക്ക് വന്ന മകനെ കണ്ടുപിടിക്കാൻ ഓസ്‌ട്രേലിയൻ പ്രവാസി മലയാൾക്കികളോട് അഭ്യർത്ഥനയുമായി മാതാപിതാക്കൾ.

കടം വാങ്ങി പണം സ്വരൂപിച്ചാണ് മാതാപിതാക്കൾ ജിതിനെ കങ്കാരുദേശത്തേക്ക് അയച്ചത്.

എന്നാൽ 2017 ജൂലൈ മുതൽ ജിതിൻ മാതാപിതാക്കളുമായോ നാട്ടിലെ സുഹൃത്തുക്കളുമായോ യാതൊരു വിനിമയവും ഇല്ലാത്തതിനാൽ ആശങ്കയിലും ആധിയിലുമാണ് അവർ.

ഒരു വശത്ത് കടക്കാരുടെയും സാമ്പത്തിക പരാധീനതയുടെയും ആശങ്കയാണെങ്കിൽ, അതിലുപരി മകന് എന്തെങ്കിലും സംഭവിച്ചോ എന്ന ആധിയിലാണവർ.

കൈരളി ചാനലിൽ പ്രവാസി ലോകം എന്നാ പരിപാടിയിലാണ് ജിതിൻ്റെ മാതാപിതാക്കളായ വത്സലയും ജയപ്രകാശും തങ്ങൾക്കുണ്ടായിട്ടുള്ള മനോവിഷമവും ആശങ്കയും പങ്കുവച്ചത്.

ഈ പരിപാടി കണ്ടിട്ട്, ജിതിനെ കുറിച്ചുള്ള വിവരങ്ങളോ സൂചനകളോ അറിയാവുന്ന ഓസ്‌ട്രേലിയൻ മലയാളികൾ 0415906017 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ജിതിനെ കണ്ടെത്താൻ ഓസ്‌ട്രേലിയയിലെ എല്ലാ മലയാളി സംഘടനകളും വിവരം പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു സഹകരിക്കണമെന്ന് മുതിർന്ന പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും IHNA മീഡിയ കോർഡിനേറ്ററുമായ തിരുവല്ലം ഭാസി പറഞ്ഞു.

Related Articles

Back to top button